ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു, ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തിന് പരിക്ക്

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു, ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തിന് പരിക്ക്
Mar 30, 2025 07:55 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വളവനാട് ചേറുവെളി സജിമോൻ ലിജിമോൾ ദമ്പതികളുടെ മകൻ അജയ് (19) ആണ് മരിച്ചത്. എസ്എൻ പുരം എസ്‌എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. ഒപ്പം ഉണ്ടായിരുന്ന പെൺസുഹൃത്തിനു പരുക്കേറ്റു.

ചേർത്തല താലൂക്ക് ഓഫിസിനു സമീപത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം. ബസ് വരുന്നത് കണ്ട് ബൈക്ക് ബ്രേക്ക് പിടിച്ചെങ്കിലും ബസിന് അടിയിലേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നു. സഹോദരൻ: അക്ഷയ്. പരുക്കേറ്റ പെൺകുട്ടി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

#Student #dies #collision #between #tourist #bus #bike #girlfriend #injured

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall