മംഗളൂരു: (www.truevisionnews.com) കുശാൽനഗർ സ്വദേശി ചിക്കമഗളൂരുവിൽ നീന്തൽക്കുളത്തിൽ തലയിടിച്ച് മരിച്ചു. കെ. നിശാന്താണ് (35) അപകടത്തിൽപെട്ടത്.

കുശാൽനഗറിലെ മൊബൈൽ ഫോൺ കട ഉടമയായ നിഷാന്ത് 12 സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ഉച്ച 2.30ഓടെ ചിക്കമഗളൂരുവിലെ ഹോംസ്റ്റേയിൽ എത്തിയിരുന്നു. വിശ്രമിക്കുന്നതിനിടയിൽ നിഷാന്ത് കുളത്തിലേക്ക് ചാടി.
നാലര അടി ആഴം മാത്രമായിരുന്നു കുളത്തിനുണ്ടായിരുന്നത്. ആഘാതത്തിൽ തല കുളത്തിന്റെ തറയിൽ ഇടിച്ചു, നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചു.
#youngman #who #jumped #pool #knowing #depth #pool #died #hitting #head #floor
