മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്
Jun 1, 2025 03:27 PM | By VIPIN P V

പുണെ: ( www.truevisionnews.com ) മദ്യപിച്ച് ചായക്കടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ വിദ്യാർത്ഥികളടക്കം 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുണെയിലെ സദാശിവ്പേട്ടിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. കഴിഞ്ഞ വർഷം മെയിൽ ​പുണെയിൽ നടന്ന കുപ്രസിദ്ധമായ പോർഷെ അപകടത്തിന് ശേഷം മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ രണ്ടാമത്തെ അപകടമാണിത്.

മഹാരാഷ്ട്ര പബ്ലിക് സർവിസ് കമീഷൻ പരീക്ഷ എഴുതുന്ന ഏതാനും വിദ്യാർത്ഥികൾ ഭാവെ സ്കൂളിന് സമീപമുള്ള ഒരു ചായക്കടക്ക് ചുറ്റും കൂടിയിരിക്കവെ കാർ അവരെ ഇടിച്ചു തെറിപ്പിച്ചതായി വിശ്രാംബാഗ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ വിജയമാല പവാർ സംഭവം വിവരിച്ചു.

കാർ നിരവധി വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ച ശേഷം ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിൽ ഒരു പെൺകുട്ടിക്കും മറ്റ് നാല് പേർക്കും കാലിനാണ് ഗുരുതര പരിക്ക്.

എല്ലാവരെയും ഉടൻ ആശുപത്രികളിൽ എത്തിച്ചതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവസമയത്ത് വാഹനത്തിൽ ഒരു സഹയാത്രികനും ഉണ്ടായിരുന്നു. ഡ്രൈവറെയും യാത്രക്കാരനെയും കസ്റ്റഡിയിലെടുത്തു. വിശ്രംബാഗ് പൊലീസ് എഫ്‌.ഐ.ആർ ഫയൽ ചെയ്തു.

drunk driver car rammed into students standing tea stall injuring twelve people

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
Top Stories

//Truevisionall