പോക്കറ്റില്‍ നിന്നും 50 രൂപയെടുത്തു; സുഹൃത്തിനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ പ്രതി പിടിയില്‍

പോക്കറ്റില്‍ നിന്നും 50 രൂപയെടുത്തു; സുഹൃത്തിനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ പ്രതി പിടിയില്‍
Jun 1, 2025 10:41 AM | By Susmitha Surendran

കോയമ്പത്തൂര്‍: (truevisionnews.com) സുഹൃത്തിനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ശരവണനാണ് പൊലീസ് പിടിയിലായത്. മെയ് 12 ന് ഗാന്ധിപുരത്താണ് കേസിനാസ്പദമായ സംഭവം.

മദ്യപാനത്തിനിടെ നിര്‍മ്മാണ തൊഴിലാളിയായ സുഹൃത്ത് മധുര സ്വദേശി ദിനേഷിനെ, ശരവണന്‍ ഇഷ്ടികകൊണ്ട് ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സുഹൃത്ത് സ്റ്റീഫനുമൊത്ത് ഇവര്‍ മൂന്നുപേരും മദ്യപിക്കുന്നതിനിടെ ദിനേഷ് ശരവണന്റെ പോക്കറ്റില്‍ നിന്നും 50 രൂപയെടുത്തതാണ് ശരവണിനെ പ്രകാപിപ്പിച്ചത്.

കേസില്‍ സ്റ്റീഫനെയായിരുന്നു പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദിനേഷിനെ കൊലപ്പെടുത്തിയത് ശരവണനാണെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരുപ്പൂരിലും കോയമ്പത്തൂരിലും അടക്കം പലഭാഗങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രതി പിടിയിലാവുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

suspect case beating his friend death brick arrested.

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
Top Stories

//Truevisionall