ഇത് രണ്ടാം തവണ ....: വാണിജ്യ എൽ.പി.ജി സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

ഇത് രണ്ടാം തവണ ....: വാണിജ്യ എൽ.പി.ജി സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
Jun 1, 2025 12:18 PM | By Susmitha Surendran

ന്യൂഡൽഹി:  (truevisionnews.com) വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികൾ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില 1723.50 രൂപയായാണ് കുറച്ചത്. ഈ വർഷം ഇത് രണ്ടാം തവണയാണ് എൽ.പി.ജി സിലിണ്ടറിന്റെ വില കുറക്കുന്നത്.

മാസത്തിലൊരിക്കലാണ് എൽ.പി.ജി വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തുന്നത്. അതേസമയം, ഗാർഹിക എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ എണ്ണകമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാർച്ചിൽ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയിരുന്നു. ആഗോളവിപണിയിൽ എണ്ണവില ഉയർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ​ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടിയത്.

ഇന്ത്യയിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ 90 ശതമാനവും ഗാർഹിക പാചകവാതകമാണ്. 10 ശതമാനം മാത്രമാണ് വാണിജ്യ സിലിണ്ടറുകൾ. അതേസമയം, ആഗോളവിപണിയിൽ എണ്ണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. മെയ് മാസത്തിൽ ആഗോളവിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 64.5 ഡോളറായി കുറഞ്ഞിരുന്നു. എന്നിട്ടും വിലയിൽ കാര്യമായ കുറവ് വരുത്താൻ എണ്ണകമ്പനികൾ തയാറായിട്ടില്ല. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് എൽ.പി.ജി ഉപഭോഗത്തിൽ വൻ വർധനയുണ്ടായിരുന്നു. 

Commercial LPG cylinder prices reduced

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
Top Stories

//Truevisionall