വല്ലാതെ തടി തോന്നിക്കുന്നുണ്ടല്ലേ ? സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കൂ...!

വല്ലാതെ തടി തോന്നിക്കുന്നുണ്ടല്ലേ ? സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കൂ...!
Mar 17, 2025 04:26 PM | By Athira V

( www.truevisionnews.com) മ്മളുടെ ശരീരത്തിന് തടി കൂടിയാലും അത് നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങളിലൂെടയും അതുപോലെ ധരിക്കുന്ന രീതിയിലൂടെയും തടി തോന്നിക്കാത്ത വിധത്തില്‍ നല്ലൊരു ലുക്ക് ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കും. ഇതിനായി നമ്മള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുമാത്രം. അവ ഏതെല്ലാമെന്ന് നോക്കാം.

1. വസ്ത്രങ്ങളിലെ പറ്റേണുകള്‍ ശ്രദ്ധിക്കാം

അത്യാവശ്യം തടി ഉള്ളവര്‍ വസ്ത്രങ്ങളില്‍ വ്യത്യസ്തതരത്തില്‍ കുറേ പാറ്റേണുകള്‍ ഉള്ളവ തിരഞെഞടുക്കാതിരിക്കാം. അതുപോലെതന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അത് സാരി എടുക്കുമ്പോഴായാലും ചുരിദാര്‍ എടുത്താലും ഏത് വസ്ത്രം തിരഞ്ഞെടുത്താലും അതില്‍ ഹോറിസോണ്ടലായി പാറ്റേണുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക.

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുറച്ചും കൂടെ തടി ഉള്ളതായി തോന്നും. അതുപോലെതന്നെ നല്ല ഡാര്‍ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതും നീളത്തില്‍ ഡിസൈനുകള്‍ വരുന്നതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ നല്ല തിക്ക് ഡിസൈന്‍സ് വരുന്ന വസ്ത്രങ്ങളും പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും.

2. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

നല്ല ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ നല്ല ബോഡിഷേയ്പ്പും അതുപോലെ തടി കുറഞ്ഞ ഒരു ഫീലും ലഭിക്കുന്നതായിരിക്കും. ലൂസ് വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ കൂടുതല്‍ തടി ഉള്ളതായി തോന്നിക്കും. അതുകൊണ്ട് നല്ല ഷേയ്പ്പില്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ സ്ലിം ഇഫക്റ്റ് നേടാവുന്നതാണ്. ഇത് ഒര്‍ക്കായാലും പരീക്ഷിച്ച് നോക്കാവുന്ന ട്രിക്കാണ്.

3. പരന്ന ചെരുപ്പ് ഉപയോഗിക്കാം

കാലിന് വണ്ണമുള്ളവര്‍ പരന്ന ചെരുപ്പ് ഉപയോഗിക്കുമ്പോള്‍ കാല് കുറച്ചും കൂടെ സ്ലിം ആയിരിക്കുന്നതുപോലെ തന്നും. മൊത്തത്തില്‍ ലുക്ക് ഒന്ന് മോഡിഫൈ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ചെരുപ്പിന്റെ കാര്യത്തിലും കുറച്ച് ശ്രദ്ധ നല്‍കാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് ഹീല്‍ ചെരുപ്പ് ഇഷ്ടമാണെങ്കില്‍ അത് കാലുകള്‍ക്ക് അഴകു നല്‍കും.

4. ലൂസ് പാന്റ്‌സ് ഒഴിവാക്കാം

തടി അധികം തോന്നാതിരിക്കുവാന്‍ ലൂസ് പാന്റ്‌സ് ഒഴിവാക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. ലൂസ് പാന്റ്‌സ് ഉപയോഗിക്കുമ്പോള്‍ കാലിന് കൂടുതല്‍ തടി തോന്നിക്കും. അതിനാല്‍ ഇറുകി കിടക്കുന്ന ജീന്‍സ്, അല്ലെങ്കില്‍ പാന്റ്‌സ് എന്നിവ തടി തോന്നാതിരിക്കുവാന്‍ സഹായിക്കും. അതുപോലെ നിങ്ങളുടെ കറക്ട് സൈസിനൊത്ത പാന്റ്‌സ് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, ഇത് കൂടുതല്‍ തടി തോന്നിപ്പിക്കും.

5. പെന്‍സില്‍ സ്‌കേട്‌സ്

ശരീരം നല്ല ഷേയ്പ്പില്‍ കിടക്കുന്നതിനും കാലുകളുടെ ഭംഗി എടുത്ത് കാണിക്കുന്നതിനും ഏറ്റവും നല്ലതാണ് പെന്‍സില്‍ സ്‌കേട്‌സ്. അതുകൊണ്ട് പുറത്തേയ്ക്ക് ഏതെങ്കിലും ഫംഗ്ഷന് പോകുമ്പോള്‍ ഇത്തരം സ്‌കേട്‌സ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സ്വാഭാവികമായ ഷേയ്പ്പ് ഭംഗിയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കും.

6. എ ലൈന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം

തടി കുറച്ചുകാണിക്കുവാന്‍ ഏറ്റവും നല്ലതാണ് എ ലൈന്‍ വസ്ത്രങ്ങള്‍. നല്ല വിരിഞ്ഞ് കിടക്കുന്ന അല്ലെങ്കില്‍ ഞെറിവെച്ച് തൈച്ചിട്ടുള്ള വസ്ത്രങ്ങളേക്കാള്‍ നല്ല ഒതുക്കവു അതുപോലെ നല്ല സ്ലിം ഇഫക്ട് നല്‍കുന്നത് എ സൈന്‍ വസ്ത്രങ്ങളാണ്. എ ലൈന്‍ ടോപ്പുകളും അതുപോലെ നീളന്‍ കുര്‍ത്തകളുമെല്ലാം തടിതോന്നാതിരിക്കുവാന്‍ സഹായിക്കുന്നതാണ്.

7. കട്ടിയുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കാം

നല്ല കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് ഒന്നുംകൂടെ തടി തോന്നിക്കുന്നതിന് കാരണമാകുന്നു. അത് സ്ത്രീകളായാലും പുരുഷന്മാരായാലും കട്ടിയുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. മാത്രവുമല്ല, വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കറക്ട് അളവില്‍ നോക്കി എടുക്കുന്നതാണ് തടി കുറവ് തോന്നുവാന്‍ നല്ലത്. ചിലര്‍ വയര്‍ തോന്നാതിരിക്കുവാന്‍ ലൂസ് ഷര്‍ട്‌സ് ടോപ്‌സ് എന്നിവ എടുക്കും. ഇത് തെറ്റായ മാര്‍ഗ്ഗമാണ്. കറക്ട് അളവില്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.








#how #to #get #slim #look #through #dressing #style

Next TV

Related Stories
റെഡ്‌കാർപ്പറ്റിൽ 'പ്രാണ', ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ

Mar 9, 2025 02:22 PM

റെഡ്‌കാർപ്പറ്റിൽ 'പ്രാണ', ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ

അനന്യ ഓസ്കാർ വേദിയിൽ ധരിച്ച 'പ്രാണ' ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇപ്പോഴത്തെ...

Read More >>
ഒരു കാലില്ലെങ്കില്‍ എന്താ, വില ഒട്ടും കുറയില്ല; 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്

Mar 8, 2025 09:42 PM

ഒരു കാലില്ലെങ്കില്‍ എന്താ, വില ഒട്ടും കുറയില്ല; 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്

ക്രിസ്റ്റി ജീന്‍സിനെ പരിചയപ്പെടുത്തുന്നതിനിടെ ഫ്രെയിമിലേക്ക് കയറിവന്ന ഭര്‍ത്താവ് തന്നെ ജീന്‍സിനെതിരെ...

Read More >>
പിന്നിൽ ചുവന്ന ഹൈ-ഹീൽ; ഓസ്കർ വേദിയിൽ തിളങ്ങി അരിയാന ​ഗ്രാൻഡെയുടെ ചുവന്ന ​ഗൗൺ

Mar 6, 2025 05:30 PM

പിന്നിൽ ചുവന്ന ഹൈ-ഹീൽ; ഓസ്കർ വേദിയിൽ തിളങ്ങി അരിയാന ​ഗ്രാൻഡെയുടെ ചുവന്ന ​ഗൗൺ

ചിത്രത്തിലെ കഥാപാത്രമായ ദൊറോത്തിയെ ഓർമ്മിപ്പിച്ച് കൊണ്ടാണ് സിനിമയിലെ പ്രശസ്തമായ ഷൂസിനോട് സാമ്യമുള്ള ഒരു ചെരുപ്പ് പോലെ ഗൗണിന് പിന്നിൽ...

Read More >>
'എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍, പച്ചയും പിങ്കും കലര്‍ന്ന പ്രിൻ്റഡ് സാരിയിൽ സുന്ദരിയായി മഞ്ജുവാരിയർ'

Mar 4, 2025 08:37 PM

'എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍, പച്ചയും പിങ്കും കലര്‍ന്ന പ്രിൻ്റഡ് സാരിയിൽ സുന്ദരിയായി മഞ്ജുവാരിയർ'

പച്ചയും പിങ്കും കലര്‍ന്ന സാരിക്കൊപ്പം പിങ്ക് നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം; ഗോൾഡൺ സാരിയിൽ സുന്ദരിയായി മൻസി ജോഷി ,വിവാഹചിത്രങ്ങൾ വൈറൽ

Mar 2, 2025 03:35 PM

ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം; ഗോൾഡൺ സാരിയിൽ സുന്ദരിയായി മൻസി ജോഷി ,വിവാഹചിത്രങ്ങൾ വൈറൽ

എല്ലാ പെൺകുട്ടികളുടെയും സ്വപ്നം ആയിരിക്കുമിത്. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായ...

Read More >>
Top Stories