വിപുലിനെ തനിച്ചാക്കി അവൾ യാത്രയായി; മരിച്ചവരിൽ ഭർത്താവിനരികിലേക്ക് പുറപ്പെട്ട നവവധുവും

വിപുലിനെ തനിച്ചാക്കി അവൾ യാത്രയായി; മരിച്ചവരിൽ ഭർത്താവിനരികിലേക്ക് പുറപ്പെട്ട നവവധുവും
Jun 12, 2025 09:17 PM | By Susmitha Surendran

ഗാന്ധിനഗര്‍: (truevisionnews.com) ഗുജറാത്ത് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരില്‍ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും. രാജസ്ഥാനിലെ ബലോതര ജില്ലയിലെ അരബ സ്വദേശിനിയായ ഖുഷ്ബു രാജ്പുരോഹിത് ആറുമാസം മുന്‍പ്  വിവാഹിതയായത്. ലണ്ടനില്‍ ഡോക്ടറായ വിപുല്‍ സിങ് രാജ്പുരോഹിതായിരുന്നു വരന്‍.

വിവാഹശേഷം ഭര്‍ത്താവിനരികിലേക്കുള്ള ഖുഷ്ബുവിന്റെ ആദ്യയാത്ര, പക്ഷേ മരണത്തിലേക്കുള്ളതായി. രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അരബ സ്വദേശിനിയാണ് ഖുഷ്ബു രാജ്പുരോഹിത്. വിവാഹശേഷം ലൂണിയിലെ ഭര്‍തൃകുടുംബത്തിനൊപ്പമായിരുന്നു ഖുഷ്ബു താമസിച്ചിരുന്നത്. വ്യാഴാഴ്ചത്തെ വിമാനത്തില്‍ ലണ്ടനിലേക്ക് പോകാന്‍ ബുധനാഴ്ച അവര്‍ ലൂണിയില്‍നിന്ന് അഹമ്മദാബാദിലേക്ക് എത്തുകയായിരുന്നു. ഖുഷ്ബുവിനെ കൂടാതെ രാജസ്ഥാന്‍സ്വദേശികളായ മറ്റ് പത്തുപേരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

Gujarat plane crash

Next TV

Related Stories
ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

Jul 19, 2025 02:11 PM

ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

Jul 19, 2025 12:59 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു...

Read More >>
'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

Jul 19, 2025 07:27 AM

'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ജീവനൊടുക്കിയ ചെയ്ത നിലയിൽ....

Read More >>
 ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

Jul 18, 2025 09:54 PM

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്...

Read More >>
Top Stories

//Truevisionall