രോമാഞ്ചം, ആവേശം ഉൾപ്പെടെയുള്ള സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

രോമാഞ്ചം, ആവേശം ഉൾപ്പെടെയുള്ള  സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
Mar 9, 2025 01:17 PM | By VIPIN P V

ഇടുക്കി: (www.truevisionnews.com) ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ. ആർ ജി വയനാട് എന്ന പേരിൽ അറിയപ്പെടുന്ന രഞ്ജിത്ത് ​ഗോപിനാഥ് ആണ് അറസ്റ്റിലായത്.

ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് ജോലി ചെയ്തിട്ടുണ്ട്. വാഹനപരിശോധനയിൽ ഇയാളിൽ നിന്ന് 45 ​ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.

എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാ​ഗമായി മൂലമറ്റം എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും പങ്കെടുത്തു.

#Makeup #artist #films #including #Thriller #thriller #caught #hybridcannabis

Next TV

Related Stories
ആ ഉത്തരവ് വേണ്ട,  കുട്ടികളുടെ കൈമാറ്റം പോലീസ് സ്റ്റേഷനിൽ വെച്ച് വേണ്ട'; കുടുംബ കോടതികൾക്ക് ഹൈക്കോടതി നിർദേശം

May 23, 2025 09:27 AM

ആ ഉത്തരവ് വേണ്ട, കുട്ടികളുടെ കൈമാറ്റം പോലീസ് സ്റ്റേഷനിൽ വെച്ച് വേണ്ട'; കുടുംബ കോടതികൾക്ക് ഹൈക്കോടതി നിർദേശം

പോലീസ് സ്റ്റേഷനുകളിൽവെച്ച്‌ കുട്ടികളെ കൈമാറാൻ ഉത്തരവിടരുതെന്ന്...

Read More >>
ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും!  അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

May 22, 2025 03:38 PM

ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN -573 നറുക്കെടുപ്പ് ഫലം...

Read More >>
വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

May 22, 2025 03:16 PM

വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫല പ്രഖ്യാപനം...

Read More >>
Top Stories