പത്തനംതിട്ട: (www.truevisionnews.com) യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ എസ്.നസീബാണ് പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഒരു വർഷം മുൻപും ഇയാൾക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
#YouthCongress #worker #arrested #drug #traffickingcase #grams #ganja #seized
