പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു

പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു
Mar 7, 2025 10:55 AM | By Susmitha Surendran

ഇടുക്കി : (truevisionnews.com)   നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മരിച്ചത്. ഈ മാസം ഒന്നിനായിരുന്നു സുബ്രമണിക്ക് പെരിന്തേനീച്ചകളുടെ കുത്തേറ്റത്.

കൃഷിയിടത്തില്‍ നിന്നും വെള്ളം ശേഖരിക്കുന്നതിനായി പോയപ്പോള്‍ തേനീച്ച ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീണു. ഇദ്ദേഹത്തെ രക്ഷിക്കാനായി പോയ മറ്റ് നാല് പേര്‍ക്കും കുത്തേറ്റിരുന്നു. പ്രാഥമിക ചികിത്സയോടെ ഇവരുടെ നില പൂര്‍വസ്ഥിതിയിലായി.

എന്നാല്‍ ഗുരുതരമായി കുത്തേറ്റ സുബ്രഹ്മണിയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നാല് മണിയോടെ കൂടി അദ്ദേഹം മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






#Elderly #man #who #being #treated #scorpion #sting #dies

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories










//Truevisionall