നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലി; എഎസ്ഐക്ക് സസ്പെൻഷൻ

നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലി; എഎസ്ഐക്ക് സസ്പെൻഷൻ
Mar 5, 2025 07:13 AM | By VIPIN P V

ഇടുക്കി: (www.truevisionnews.com) നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലിയതോടെ എഎസ്ഐക്ക് സസ്പെൻഷൻ. ഇടുക്കി അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മൂന്ന് വർഷം മുൻപ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ സ്ത്രീയുമായി എഎസ്ഐ സൗഹൃദത്തിലായിരുന്നു. ഈയിടെ വിദേശത്ത് ജോലി ചെയ്യുന്നയാളുടെ ഭാര്യയായ മറ്റൊരു യുവതിയുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചു.

ഇവർ രണ്ടുപേരും കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിൽ കണ്ടുമുട്ടിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

ഇതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തുടര്‍ന്ന് എഎസ്ഐയെ ഇടുക്കി എആർ ക്യാമ്പിലേക്കു സ്ഥലംമാറ്റിയെങ്കിലും അവധിയിൽ പ്രവേശിക്കുകയായിരുന്നു.

ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

#Female #friends #fight #street #ASI #suspended

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories










//Truevisionall