കേരളം മയക്കുമരുന്നിന്റെ വിഹാരഭൂമിയോ? ലഹരിയുടെ കയ്യിലെ കളിപ്പാവയാകാതെ സൂക്ഷിക്കാം വരും തലമുറയെ..

കേരളം മയക്കുമരുന്നിന്റെ വിഹാരഭൂമിയോ? ലഹരിയുടെ കയ്യിലെ കളിപ്പാവയാകാതെ സൂക്ഷിക്കാം വരും തലമുറയെ..
Mar 4, 2025 01:33 PM | By Anjali M T

(truevisionnews.com)" കേരളം ഒരു ഭ്രാന്താലയമാണ് ", അന്ന് അതിനെ ചിരിച്ചു തള്ളി. ഇന്ന് അത് സത്യമായി മാറി. ക്ഷുഭിതമായ യൗവനത്തിനു പിറകിൽ മയക്കുമരുന്നോ ? അതോ ചില പ്രത്യേക വിഭാഗം ആളുകൾ പറയുന്നതുപോലെ സിനിമപ്രേരണ ആണോ? ഉത്തരം കിട്ടാത്തൊരു ചോദ്യചിന്ഹമായി അത് നിരന്തരം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഞാൻ ഇന്ന് ഇത് എഴുതുന്നത്....

കൗമാരത്തിന്റെ ചോരത്തിളപ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളജനത.

പ്രായത്തിന്റെ ചോരത്തിളപ്പെന്ന് പറഞ്ഞു തള്ളിക്കളയാവുന്ന തെറ്റുകൾ അല്ല നമ്മുടെ മക്കൾ ഇന്ന് ചെയ്യുന്നത്....പറഞ്ഞു തിരുത്താനുള്ള ശ്രമങ്ങളും വിഫലം.ജീവനിൽ ഭയമുള്ളതിനാൽ ചെയ്ത തെറ്റിനെ ചോദ്യം ചെയ്യാനാകാതെ വിറങ്ങലിച്ചു പകച്ചു നിൽക്കുന്ന ഒരു ജനതയുടെ ഭാഗമാണ് ഇന്ന് ഞാനും നിങ്ങളും.

ഇതരസംസ്ഥാനങ്ങളിൽ മാത്രം കണ്ടും കേട്ടും വന്നിരുന്ന വാർത്തയ്ക്ക് ഇന്ന് നാം ദൃക്‌സാക്ഷികൾ ആകേണ്ടി വന്ന ഏറ്റവും നശിച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്....നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ലെന്ന് ആത്മാവിശ്വാസത്തോടെ, അതിലേറെ അഭിമാനത്തോടെ പറഞ്ഞ നമ്മൾ ഓരോരുത്തരും ലജ്ജിച്ചു.. അതിലേറെ ഭയത്തോടെ നിൽക്കുന്ന സമയം.

എവിടേക്കാണ് ഈ തലമുറയുടെ പോക്ക്?തമ്മിൽ തല്ലിയും പക തീർത്തും പരസ്പരം ജീവനെടുത്തും ഒടുങ്ങി തീരുന്നൊരു തലമുറ എങ്ങനെ ഈ നാട്ടിൽ ഉണ്ടായി? സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പരം ക്ഷമിച്ചും തിരുത്തിയും മുന്നേറുന്നതിന്റെ പാഠങ്ങൾ ഇവർക്ക് എവിടെയാണ് നഷ്ടമായത്?

സ്കൂൾ വിട്ട് വന്നാൽ ഉടനെ കയ്യിലെത്തുന്ന മൊബൈൽ ഫോണുകളിൽ മാത്രം മുഴുകുന്ന ഒരു തലമുറയുടെ ചെയ്തികൾ ആണിതെല്ലാം.മൊബൈൽ ഫോണുകളിൽ കളിക്കുന്ന വീഡിയോ ഗെയിമുകളിൽ അവർ നിരന്തരമായി കാണുന്നതും ചെയ്യുന്നതും മുന്നിൽ വരുന്ന എല്ലാ പ്രതിസന്ധികളെയും ഒരു വികാര വിചാരവും കൂടാതെ തകർക്കുക എന്നതാണ്,അതിപ്പോൾ സാങ്കൽപ്പിക മനുഷ്യൻ ആണെങ്കിൽ കൂടി കൊല്ലുക എന്നത് മാത്രമാണ് അവർ ചെയ്യുന്നത് . ഒത്തു തീർപ്പുകൾ എന്നൊരു ആശയമേ അവർക്ക് മുന്നിൽ ഇല്ല....ഇത് വലിയ തോതിൽ കുട്ടികളുടെ മാനസിക നിലയെ ബാധിച്ചിട്ടുണ്ട്.

ഇതിനെക്കളേറെ നമ്മളുടെ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടു പോയ ഒന്നാണ് ലഹരിയുടെ ഉപയോഗം തടയുക എന്നത്.പ്രായബേധമന്യേ ഇന്ന് പല രീതിയിലും, പല രൂപത്തിലും ലഹരി ഉപയോഗിക്കുന്നു.നമ്മുടെ കുട്ടികൾ എന്താണ് കഴിക്കുന്നതെന്നും ,എന്തിനൊക്കെ വേണ്ടി പണം ചെലവഴിക്കുന്നുണ്ടെന്നും,ആരൊക്കെ ആയി ബന്ധങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും നാം നിരന്തരം ശ്രദ്ധിക്കണം.അവരടെ പെരുമാറ്റത്തിലെ ഓരോ മാറ്റവും നമ്മൾ അറിഞ്ഞിരിക്കണം.സ്വന്തം തിരക്കുകൾക്കിടയിൽ ഉണ്ടാവുന്ന ചെറിയ ഒരു അശ്രദ്ധ മതി ജീവിച്ചിരിക്കുന്ന കാലത്തോളം വേദനിക്കാൻ ഉള്ള അനുഭവങ്ങൾ ഉണ്ടാകാൻ.

സ്വന്തത്തിന്റേം ബന്ധത്തിന്റെയും വിലയറിയാത്ത മക്കൾ ഇനി ഉണ്ടാകാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധ പുലർത്താൻ നമ്മൾ ശ്രമിക്കണം.

പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിന് സ്കൂളിൽ നിന്ന് ലഭിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തിയിരിക്കുന്നത് പല തവണ കെട്ടുകഴിഞ്ഞ കാര്യമാണ്.എങ്ങനെ അതവിടെയെങ്ങനെയെത്തി? ആരിലൂടെ ആ കുഞ്ഞിന് അത് ലഭിച്ചു? ചോദ്യങ്ങൾ ഒരുപാടാണ്.....

നമ്മുടെ മക്കളെ ചെറുപ്രായത്തിലേ വലവീശി പിടിച്ച് ലഹരിക്ക് അടിമയക്കാൻ ശ്രമിക്കുന്ന ഒരു വലിയ കൂട്ടം ചെന്നായ്ക്കളും, കഴുകന്മാരും ഉണ്ടെന്ന് ഓർക്കുക...തെറ്റും ശെരിയും അറിയാത്ത പ്രായത്തിൽ അവരെ ശരിയായ പാത തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കേണ്ടത് നമ്മളാണ്....തിരക്കുകൾക്കിടയിൽ മക്കളെ ശ്രദ്ധിക്കാൻ മറക്കരുത്....

ഇതിനിടെ ഇന്നലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകൾ എന്നെ പിടിച്ചിരുത്തി..'താന്‍ പഠിക്കുന്ന കാലത്ത് രണ്ട് ഷര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഇന്നത്തെ തലമുറ പഠനം ഭൗതിക നേട്ടത്തിന് മാത്രമായാണ് കാണുന്നത് എന്നും'.. എത്ര ഔചിത്യമുള്ള വാക്കുകളാണ് ഇവ.. .

അറിവുള്ളതിനൊപ്പം കനിവുള്ളവരായിക്കൂടി കുട്ടികള്‍ വളരണം. കുഞ്ഞുങ്ങളെ വേലി കെട്ടി വളര്‍ക്കുന്ന പ്രവണതയുണ്ട്. അതില്‍ നിന്ന് രക്ഷിതാക്കള്‍ പിന്മാറിയെ പറ്റു. കുട്ടിക്കാലത്തു തന്നെ പണം മുടക്കി പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്ക് കോച്ചിങിനെന്ന് പറഞ്ഞ് അയയ്ക്കും. ഇതൊക്കെ കുട്ടികളുടെ കുട്ടിത്തവും, കുട്ടിക്കാലത്തെ ജനാധിപത്യ ബോധവും ഇല്ലാതാക്കുന്ന നടപടികളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു...

എല്ലാവരും ഇതുപോലൊക്കെ തന്നെ ചിന്തിച്ചിരുന്നുവെങ്കിൽ എത്ര നന്നായേനെയല്ലേ .....

ഇനി...വളർന്നു വരുന്ന മക്കളോടാണ് പല നിറത്തിലും രുചിയിലും പലതും തന്ന് നിങ്ങളെ മോഹിപ്പിക്കുന്ന,മയക്കുന്ന പലരും ഉണ്ടാകും...ആരുടെ കെണിയിലും ചെന്നു ചാടരുത്....ലഹരിയുടെ മായലോകത്തേക്കാൾ എത്രയോ വിശാലമായ ഒരു ലോകം നിങ്ങൾക്ക് ചുറ്റുമുണ്ട്.... അവിടെ നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.... കൗതുകത്തിന്റെ പുറത്തു ആരംഭിക്കുന്ന പലതും പിന്നീട് തിരുത്താനാകാത്ത തെറ്റുകളിലേക്ക് നമ്മളെ നയിക്കും.....

കണ്ണും കാതും കൂർപ്പിച്ചു കഴുകന്മാരെ വേർതിരിച്ചു അറിഞ്ഞു മുന്നോട്ട് പോവുക....

#Kerala #paradise #drugs #generation #puppet #handsofdrunkards#new

Next TV

Related Stories
ഓർമ്മകൾ വാഴുന്ന കോവിലായി കൊല്ലം

May 23, 2025 08:12 PM

ഓർമ്മകൾ വാഴുന്ന കോവിലായി കൊല്ലം

കൊല്ലം പഴമയുടെ ഓർമകൾ...

Read More >>
Top Stories










//Truevisionall