വേനലവധിക്ക് വിട, ക്ലാസ്റൂമിന് ഹായ്!! തിരികെ സ്കൂളിലേക്ക്

വേനലവധിക്ക് വിട, ക്ലാസ്റൂമിന് ഹായ്!!  തിരികെ സ്കൂളിലേക്ക്
Jun 1, 2025 08:09 PM | By Anjali M T

(www.truevisionnews.com)കൂട്ടുകാരെ ... രണ്ട് മാസത്തെ വേനലവധിക്ക് ശേഷം തിരികെ സ്കൂളുകളിലേക്ക് പോകാൻ സമയമായി. സ്വൽപ്പം മടി ഒക്കെ കാണും അല്ലെ. പക്ഷേ അറിവിൻ്റെ പുതുപാഠങ്ങൾ പഠിക്കാൻ വിദ്യലയങ്ങളിലേക്ക് പോകണ്ടേ . പഠിച്ച് നല്ലവരായി ജയിച്ച് മുന്നേറണ്ടതല്ലേ.

പാഠപുസ്തകങ്ങളുടെയും പാഠഭാഗങ്ങളുടെയും ലോകത്തേക്ക് ഒരു പുത്തനനുഭവമായി കുട്ടികൾ വീണ്ടും കടന്നുപോകുന്നു. അറിവിൻ്റെ ആദ്യാക്ഷരം നുകർന്ന കുറേ കുരുന്നുകൾ പുത്തനുടുപ്പുകളും പുതുതായി വാങ്ങിയ ബാഗുകളും പുസ്തകങ്ങളും , നിറഞ്ഞ മനസ്സോടെ സ്‌കൂളിലേക്ക് കാലെടുത്തുവെക്കുന്ന ഈ നിമിഷം, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ ആവേശം പകരുന്നതാണ്.

എന്നാൽ നമ്മളിൽ ചിലർ എത്രയും പെട്ടെന്ന് ഈ സ്കൂൾ ഒന്ന് പൂട്ടി പോയെങ്കിൽ , എന്നൊക്കെ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും അല്ലെ ?. പക്ഷേ സ്കൂൾ ജീവിതം അവസാനിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക ഒന്നുകൂടെ പഴയ ആ ക്ലാസ്റൂമിൽ പഴയ കൂട്ടുകാരുമൊപ്പം ഒന്ന് കൂടി ചിലവഴിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആയിരിക്കും.

ഇപ്പോൾ കിട്ടുന്ന ഓരോ നിമിഷവും വരും ഒരുപാട് കാലത്തേക്ക് ഓർത്തുവക്കാനുള്ള നല്ല ഓർമകൾ ആക്കി മാറ്റുക.ക്ലാസ്സ്‌റൂമിൽ വീണ്ടും ചിരികളും കുസൃതികളും നിറയും. ആദ്യ ദിവസം തന്നെ പുത്തൻ സീറ്റ് തിരഞ്ഞെടുത്ത്, പഴയ സ്നേഹങ്ങൾ വീണ്ടും പോറലോടെ അനുഭവിച്ചറിയും. ടീച്ചർ വരുമ്പോൾ എല്ലാവരും നിശബ്ദമായി എഴുന്നേല്‍ക്കുന്നൊരഭിനയവും, ഓരോ പാഠം തുടങ്ങിയപ്പോഴും വീണ്ടും വീണ്ടും പിറവിയെടുക്കുന്ന അനുഭവമായി മാറും. അവധിക്കാല കാഴ്ചകൾ പങ്കുവെക്കാനും, പുതിയ അനുഭവങ്ങൾ പറഞ്ഞ് കൂട്ടുകാരെ ചിരിപ്പിക്കാനും പ്രത്യേകം സമയമൊരുക്കേണ്ടിവരും.

പുതിയ അധ്യായങ്ങൾ മാത്രമല്ല, പുതുതായി വളരാൻ അവസരം നൽകുന്ന പിറവി കൂടെയാണ് ഓരോ സ്‌കൂൾ വർഷത്തിന്റെ തുടക്കവും. ഓരോ ക്ലാസ് ദിവസവും വിജയം വിതയ്ക്കുന്ന ഒരു കണമായി മാറ്റണം.

ഇതൊക്കെ ആണേലും ഇന്നത്തെ സമൂഹത്തെ കൂടെ നമ്മൾ ഭയക്കണം. ചുറ്റിലും മയക്കുമരുന്ന് മാഫിയകൾ ഉൾപ്പടെ വലവിരിച്ചിരിക്കുകയാണ് കുഴിയിൽ ചാടിക്കാൻ. അത്തരം അപകടങ്ങളിൽ ഒന്നും ചാടാതെ സൂക്ഷിക്കണം. സമത്വ സുന്ദര നവലോകം കെട്ടിപ്പടുക്കേണ്ടത് വളർന്നുവരുന്ന നിങ്ങൾ ആണ്. കണ്ണും കാതും കൂർപ്പിച്ച് , തെറ്റും ശരിയും മനസ്സിലാക്കി മുന്നോട്ട് പോകണം. മാതാപിതാക്കളുടെ പ്രതീക്ഷ നിങ്ങളിലാണ്.

അവധിക്കാലം നിങ്ങൾക്കൊക്കെ ആഹ്ലാദം നൽകിയിരിക്കുന്നു. ഇപ്പോൾ ആ ആഹ്ലാദം വിദ്യയുടെ വിളക്കായി കൊണ്ടുപോകാനുള്ള സമയമാണ്. പുസ്തകങ്ങളിലേക്കും പാഠങ്ങളിലേക്കും മാത്രമല്ല, ജീവിതത്തിലേക്കുള്ള വഴിയിലേക്കുമാണ് ഈ തിരിച്ചു വരവ്.

ചിരിച്ചോടിയ സ്‌കൂൾ വഴികൾ വീണ്ടും ചിരിപ്പിക്കട്ടെ. പുതിയ പാഠങ്ങൾക്കായി, പുതിയ പ്രതീക്ഷകളുമായി, പുതുമ നിറഞ്ഞ തുടക്കത്തിന് എല്ലാ കൂട്ടുകാർക്കും ആശംസകൾ.

https://youtube.com/shorts/E4USROch1rk?si=SXIJLuuygXpe_XDW

Back to school -Entrance ceremony kerala schools

Next TV

Related Stories
നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്

Jul 23, 2025 12:09 PM

നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്

നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണ വൈകിപ്പിക്കലിനെതിരെ പ്രതിഷേധ സ്വരമുയർത്തി കേരള...

Read More >>
ആരാണ് ജോതി മൽഹോത്ര? പാകിസ്ഥാനിലെ മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധം?

Jul 16, 2025 07:53 AM

ആരാണ് ജോതി മൽഹോത്ര? പാകിസ്ഥാനിലെ മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധം?

പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന് ഹരിയാനയിലെ വ്ലോഗറായ ജ്യോതി മൽഹോത്രയുമായി ബന്ധമുണ്ട് എന്നാണ്...

Read More >>
സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

Jul 14, 2025 11:51 AM

സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

ഭാരതം ബി.ജെ.പിയുടെ പതാക നെഞ്ചിലേറ്റി നീണ്ട പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ സ്മൃതി ഇറാനി രാഷ്ട്രീയം വിടുന്നു എന്നതാണ് രാഷ്ട്രീയ ഭാരതം ചർച്ച...

Read More >>
പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

Jul 11, 2025 03:08 PM

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.......

Read More >>
Top Stories










//Truevisionall