ലുധിയാന: ( www.truevisionnews.com) മരുമകളെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ തള്ളിയ ഭർത്താവിന്റെ മാതാപിതാക്കൾ പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിയായ രേഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അനുമതിയില്ലാതെ രാത്രി വൈകി പുറത്ത് പോയതിനാണ് യുവതിയെ കൊലപ്പെടുത്തിയത്. ലുധിയാനയിലാണ് സംഭവം.
രേഷ്മ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച പുറത്ത് പോയ യുവതി രാത്രി പത്ത് മണി ആയപ്പോഴാണ് തിരികെ വീട്ടിലെത്തിയത്. ഇതിനേ ചൊല്ലിയുള്ള വഴക്കിനിടെ അമ്മായി അച്ഛനും അമ്മായി അമ്മയും ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ ഇവരുടെ ഉറ്റ ബന്ധുവും അറസ്റ്റിലായിട്ടുണ്ട്.
.gif)

ഭർത്താവിന്റെ പിതാവ് കൃഷ്ണൻ, ഭർതൃ മാതാവ് ദുലാരി, ഇവരുടെ ഉറ്റ ബന്ധു അജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് കൃഷ്ണൻ. അനുവാദം വാങ്ങാതെ പുറത്ത് പോവുന്നതിനും ജോലി കഴിഞ്ഞ് വൈകി തിരിച്ച് വീട്ടിലെത്തുന്നതിന്റെ പേരിൽ മരുമകളുമായി സ്ഥിരം വഴക്കുണ്ടായിരുന്നതാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
കൊലപാതകത്തിന് ശേഷം കൃഷ്ണനും അജയും ചേർന്നാണ് രേഷ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി ബൈക്കിൽ കയറ്റി ലിധിയാനയിലെ ആർതി ചൗക്കിന് സമീപത്തെ ഫെറോസ്പൂർ റോഡിൽ തള്ളിയത്. എന്നാൽ മൃതദേഹം തള്ളാനെത്തിയപ്പോൾ ഇവരെ പ്രദേശവാസികൾ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്.
അഴുകിയ തക്കാളിയും, ചത്ത നായയുമാണ് ചാക്കിലെന്നായിരുന്നു ഇവർ ചോദ്യം ചെയ്തവരോട് പറഞ്ഞത്. പിന്നാലെ ഇവർ മൃതദേഹമുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വെപ്രാളത്തിൽ ബൈക്ക് ഉപേക്ഷിച്ചാണ് ഇവർ ഓടിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
killed daughter in law tied her up and dumps body in roadside uttarpradesh
