ആലപ്പുഴ: (truevisionnews.com)ചേർത്തലയിൽ അഞ്ചു വയസ്സ് പ്രായമുള്ള ആൺകുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. അംഗൻവാടിയിലെ അധ്യാപകരുടെയും മറ്റ് രക്ഷകർത്താക്കളുടെയും ഇടപെടലിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇടപെട്ട് കുട്ടിയെ ചൈൽഡ് ലൈന് കൈമാറി.
കുട്ടിയെ നിരന്തരം ക്രൂരമായി മർദ്ദിക്കുമെന്ന് കുട്ടി അംഗൻവാടിയിലെ അധ്യാപകരോട് പറഞ്ഞു. നേരത്തെ ഈ കുട്ടിയെ അച്ഛനും ക്രൂരമായി മർദ്ദിച്ചിരുന്നു. അന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ റിമാൻഡ് ചെയ്തു. ഇപ്പോൾ അമ്മയും അമ്മൂമ്മയും ചേർന്നാണ് ഈ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ടാണ് ഇവർ വിവരം തിരക്കിയത്. ഇത് തുടർന്നാണ് വിവരങ്ങൾ പുറത്തുവന്നത്.cwc. എത്തി കുട്ടിയെ അവർ ഏറ്റെടുക്കും.
complaint filed alleging that a five year old boy was brutally beaten by his mother and grandmother in Cherthala
