നാദാപുരം : ( www.truevisionnews.com) ബി സോൺ കലോത്സവത്തിനിടെയുണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ഡി വൈ എസ് പിയുടെ സാന്നിധ്യത്തിൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റിയും സംഘാടക സമിതി ഭാരവാഹികളും യോഗം ചേർന്നു.

മത്സരങ്ങൾ സമയബന്ധിതമായി നടത്തി കലോത്സവം നേരത്തെ അവസാനിപ്പിക്കാൻ യോഗം തീരുമാനിച്ചു. നാദാപുരത്ത് ആദ്യമായി എത്തിയ കലോത്സവം വിജയിപ്പിക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമാണ്.
ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൻ്റെ കാരണം കൃത്യമായി പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഘർഷവുമായി ബന്ധപ്പെട്ട് അനാവശ്യ പ്രചാരണം നടത്തരുത്.
വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം. സംഘർഷം ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡിവൈ എസ് പി പ്രമോദ് , നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, നാഷണൽ കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ മരുന്നോളി കുഞ്ഞബ്ദുള്ള , പൊയിൽ ഇസ്മായിൽ , സംഘാടക സമിതി ഭാരവാഹികളായ അഫ്നാസ് ചോറോട് , വി ടി സൂരജ് , കോളേജ് പ്രിൻസിപ്പാൾ എം പി യൂസഫ് , യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ, കോളേജ് യൂണിയൻ ഭാരവാഹികൾ , എന്നിവർ പങ്കെടുത്തു
#Competitions #will #end #immediately #organizing #committee #said #that #problems #have #been #resolved
