ബംഗളൂരു: ( www.truevisionnews.com ) മാമ്പഴം വിളവെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കർഷകൻ കൊല്ലപ്പെട്ടു. മൈസൂരു ഹുൻസൂരു ബിലികരെ വദെരഹൊസഹള്ളി സ്വദേശി മല്ലേഷ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയും മല്ലേഷിന്റെ സഹോദരീ പുത്രനുമായ ചേതനെ (20) ബിലികരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശങ്കഹള്ളി വില്ലേജിലെ തന്റെ തോട്ടത്തിൽ മല്ലേഷ് മാമ്പഴം പറിക്കുന്നതിനിടെ വിഹിതം ചോദിച്ചെത്തിയ ചേതൻ വഴക്കിടുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ചേതൻ കത്തിയെടുത്ത് മല്ലേഷിനെ കുത്തിവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. മല്ലേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി.
Dispute over mango crop Farmer killed
