നാദാപുരം : (truevisionnews.com) ബിസോൺ കലോത്സവത്തിൽ ഇന്ന് രജിസ്ട്രേഷൻ സമ്പൂർണ്ണമായ വേഗത്തിൽ. ബിസോൺ കലോത്സവത്തിന്റെ അഞ്ചാം ദിവസത്തിൽ, രജിസ്ട്രേഷൻ സംവിധാനം മികച്ച ഗുണനിലവാരത്തോടെ മുന്നോട്ട് പോവുകയാണ്.

കൃത്യമായ പ്ലാനിങ് കാരണം, ഇപ്പോൾ വിദ്യാർത്ഥികൾക്കും കലാപ്രേമികൾക്കും തിരക്കില്ലാതെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്നുണ്ട്.
പ്രധാന വേദിക്ക് സമീപം വിശാലമായ രജിസ്ട്രേഷൻ കൗണ്ടറുകൾ ഒരുക്കിയത് ഏറെ സഹായകമാണെന്ന് വിദ്യാർഥികൾ പറഞ്ഞു . ഓരോ ഇനത്തിന്റെ പേരുകൾ വ്യക്തമായി ബോർഡുകളിൽ എഴുതി, വളണ്ടിയേഴ്സ് തങ്ങളുടെ ചുമതലകളിൽ സജീവമായി പ്രവർത്തിക്കുന്നു.
ഓരോ വിദ്യാർത്ഥിക്കും അവതരിപ്പിക്കാനുള്ള പരിപാടികൾക്ക് എളുപ്പത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അവസരം ലഭിച്ചു. തിരക്കില്ലാതെ എല്ലാവർക്കും തിരഞ്ഞെടുത്ത പരിപാടികൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കികൊടുത്ത് തങ്ങളുടെ സേവനങ്ങൾ പൂർത്തിയാക്കിയതിന് ശേഷം പരിപാടികൾ വീക്ഷിക്കാൻ പോവാനുള്ള ശ്രമത്തിലാണ് രജിസ്ട്രേഷൻ കൗണ്ടർ വളണ്ടിയേഴ്സ്.
ഇന്നത്തെ രജിസ്ട്രേഷൻപൂർത്തിയായി വരുകയാണ്. ഗവണ്മെന്റ് ലോ കോളേജ് കോഴിക്കോടിലെ രണ്ടാം വർഷ വിദ്യാർഥിയായ തംജീദ് റഹ്‌മാൻ ഫെറൂഖ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥി നഹ്‌ന എന്നിവരുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ കൗണ്ടർ മുന്നോട്ട് പോവുന്നത്.
#Bison #Arts #Festival #Registration #with #accuracy
