കോഴിക്കോട് (നാദാപുരം): (truevisionnews.com) ‘യുദ്ധം വേണ്ട‘, ദുരന്ത ഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന പലസ്‌തീൻ ജനതയുടെ ദുരനുഭവത്തെ കലോത്സവ വേദിയിലെത്തിച്ച് റയാൻ നാഫിയ കെ പി.

പുളിയാവ് നാഷണൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് ബി സോൺ വേദിയിലാണ് കലാ പ്രേമികളെ പിടിച്ച് കുലുക്കിയ മോണോ ആക്ട് മത്സരം അരങ്ങേറിയത്.
നാദാപുരം ഗവണ്മെന്റ് കോളേജിലെ ബി എസ് സി സൈക്കോളജി വിദ്യാർത്ഥിയാണ് ഈ കൊച്ചു കലാകാരി.
രണ്ട് ദിവസം കൊണ്ട് സ്വന്തം എഴുതി തയ്യാറാക്കിയ തിരക്കഥയുമായാണ് റയാൻ നാഫിയ കലോത്സവ വേദിയിലെത്തിയത്.
തീരാ ദുരിതം അനുഭവിക്കുന്ന പലസ്‌തീൻ ജനതയ്ക്ക് പുറമെ മണിപ്പൂർ വിഷയങ്ങളും കേരളക്കരയെ ഒന്നാകെ നടുക്കിയ നരബലിയും, കഷായത്തിൽ കീടനാശിനി കലർത്തി കൊന്ന ഷാരോൺ വധക്കേസും, ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന വിസ്മയ കൊലക്കേസുമെല്ലാം ഉൾപ്പെടുത്തിയായിരുന്നു റയാൻ നാഫിയയുടെ അവതരണം.
ബേപ്പൂർ സ്വദേശികളായ നഹിമുദ്ധീൻ റജിന ദമ്പതികളുടെ മകളാണ്.
#No #War #RyanNafias #monoact #replica #bloodless #Palestinian #people
