നാദാപുരം: ( www.truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ കലോത്സവത്തിൽ സ്റ്റേജ് മത്സരങ്ങൾ നാളെ തുടങ്ങാനിരിക്കെ നാഷണൽ കോളേജ് പുളിയാവിൽ രാത്രിയിലും അടങ്ങാത്ത ആരവം തീർത്ത് വിദ്യാർത്ഥികൾ.

രാത്രിയിലും പകലിന്റെ പ്രതീതി സൃഷ്ടിച്ച് മിന്നിത്തിളങ്ങുന്ന വെളിച്ചത്തിൽ പാട്ട് പാടിയും കൈകൊട്ടിയും ആഘോഷമാക്കി കോളേജ് കോമ്പൗണ്ടിൽ തടിച്ച് കൂടി വിദ്യാർത്ഥികൾ.
എല്ലാവരും ഒപ്പം കൂടിയപ്പോൾ ഉത്സവ പ്രതീതിയായി കലാനഗരി. അഞ്ച് നാൾ നീണ്ടു നിൽക്കുന്ന കലാമാമാംങ്കത്തിലെ സ്റ്റേജിതര മത്സരങ്ങൾ ഇന്നലെ തുടങ്ങിരുന്നു.
നാദാപുരത്തിന്റെ മണ്ണിൽ ഇതാദ്യമായാണ് കലോത്സവ വേദി ഉയരുന്നത്. ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി സംഘാടകരും വിദ്യാർത്ഥികളും നാട്ടുകാരും കലാപ്രതിഭകളെ സ്വാഗതം ചെയ്യുകയാണ്.
കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 8000 ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് നാലുമണിക്ക് ഷാഫി പറമ്പിൽ എംപി നിർവഹിക്കും. സിനിമ നടൻ ആസിഫ് അലി മുഖ്യ അതിഥിയായി പങ്കെടുക്കും.
#impression #day #night #student #Kaloltsava #yard #are #making #lot
