'മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ട'; മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്ന് ആരോപണം, കൽപറ്റയിൽ യുവാവിനെ ബലം പ്രയോ​ഗിച്ച് കസ്റ്റഡിയിലെടുത്തു

'മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ട'; മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്ന് ആരോപണം, കൽപറ്റയിൽ യുവാവിനെ ബലം പ്രയോ​ഗിച്ച് കസ്റ്റഡിയിലെടുത്തു
May 21, 2025 09:52 PM | By Jain Rosviya

കൽപറ്റ: (truevisionnews.com) കല്‍പ്പറ്റയില്‍ യുവാവിനെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്ന് ച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. ഫൈൻ അടക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ പൊലീസ് കസറ്റഡിയിലെടുത്തത്. മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് യുവാവിനോട് ട്രാഫിക് എസ്ഐ പറയുന്ന വീഡിയോയും പുറത്ത് വന്നു.

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു കല്‍പ്പറ്റ ട്രാഫിക് പൊലീസിന്‍റെ നടപടി. എന്നാല്‍ താൻ ബ്ലൂടൂത്ത് വഴിയാണ് സംസാരിച്ചതെന്നായിരുന്നു യുവാവിന്‍റെ വാദം. പിഴയടക്കണമെന്ന് പറഞ്ഞ് പൊലീസും യുവാവും തമ്മില്‍ തർക്കമായി . ഈ തർക്കത്തിനൊടുവിലാണ് മലപ്പുറം സ്വദേശിയായ ഷംനൂനെ ട്രാഫിക്ക് എസ് ഐ ബലംപ്രയോഗിച്ച് കസറ്റിഡിയിലെടുത്തത്. ഇയാളുടെ ഇന്നോവ കാറും പിടിച്ചെടുത്തു.

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് യുവാവിനോട് എസ് ഐ പറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍ നടപടികളോട് സഹകരിക്കാത്തതാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്ന് ട്രാഫിക് ‌എസ് ഐ വിപി ആന്‍റണി പറഞ്ഞു. കസറ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത് പോകവെ പൊലീസ് വാഹനം ഒരു ഓട്ടോറിക്ഷയില്‍ തട്ടിയതും തർക്കത്തിന് കാരണമായി.

Youth forcibly taken custody Kalpetta wwayanad accused talking mobile phone

Next TV

Related Stories
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി യുവാവ്; ഗുരുതര പരിക്ക്

Jun 16, 2025 05:25 PM

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി യുവാവ്; ഗുരുതര പരിക്ക്

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി...

Read More >>
അപ്പൊ കോഴിയല്ലേ? കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി

Jun 16, 2025 01:15 PM

അപ്പൊ കോഴിയല്ലേ? കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി

കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത്...

Read More >>
ന്താടാ സൈഡ് തന്നാൽ ...! സുൽത്താൻബത്തേരിയിൽ കെഎസ്‍ആര്‍ടിസി കണ്ടക്ടറെയും ഡ്രൈവറെയും മർദ്ദിച്ച് കാർ യാത്രികർ

Jun 10, 2025 01:02 PM

ന്താടാ സൈഡ് തന്നാൽ ...! സുൽത്താൻബത്തേരിയിൽ കെഎസ്‍ആര്‍ടിസി കണ്ടക്ടറെയും ഡ്രൈവറെയും മർദ്ദിച്ച് കാർ യാത്രികർ

സുൽത്താൻബത്തേരി കെഎസ്‍ആര്‍ടിസി കണ്ടക്ടറെയും ഡ്രൈവറെയും മർദ്ദിച്ച് കാർ യാത്രികർ...

Read More >>
 വയനാട്ടിൽ അലർജി രോഗവ്യാപനമെന്ന് പരാതി; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

Jun 9, 2025 11:04 AM

വയനാട്ടിൽ അലർജി രോഗവ്യാപനമെന്ന് പരാതി; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പ്ര മ​രി​യ​നാ​ട് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ പാ​ർ​ത്തീ​നി​യം ചെ​ടി​ക​ളി​ൽ​നി​ന്നു​ള്ള അ​ല​ർ​ജി...

Read More >>
വയനാട് പാക്കേജ്; മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ഞ്ചുകോ​ടി അനുവദിച്ചു

Jun 6, 2025 09:49 AM

വയനാട് പാക്കേജ്; മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ഞ്ചുകോ​ടി അനുവദിച്ചു

മ​രി​യ​നാ​ട് എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ​യ​നാ​ട് പാ​ക്കേ​ജി​ലു​ള്‍പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി...

Read More >>
Top Stories