കൊച്ചി : ( www.truevisionnews.com ) തിരുവാങ്കുളത്ത് നാലുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു നിര്‍ണായക വിവരം കൂടി പൊലീസിന്. മരിക്കുന്നതിന് മുന്‍പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.
സംഭവത്തില്‍ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഈ വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. പുത്തന്‍കുരിശ് പൊലീസാണ് സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തത്.
.gif)
ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Mother throws four year old girl into river Postmortem report says child was raped
