ലക്നൗ: (truevisionnews.com) ഉത്തർപ്രദേശിലെ മൊറാദാബാദിൽ 12 വയസ്സുള്ള ദലിത് പെൺകുട്ടിയെ സ്കൂൾ കെട്ടിടത്തിനുള്ളിൽവച്ച് പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള, 7 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികളായ പ്രതികൾ പെൺകുട്ടിയെ വീടിനടുത്തുള്ള സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയ ശേഷം ശീതളപാനീയത്തിൽ ലഹരി ചേർത്തു നൽകുകയായിരുന്നു.
.gif)
പീഡനത്തിനു ശേഷം പ്രതികൾ ഇരയുടെ നഗ്ന വിഡിയോ ചിത്രീകരിക്കുകയും പുറത്തു പറഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഡിയോ കണ്ട അയൽവാസി, പെൺകുട്ടിയുടെ അമ്മയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേയ് 8ന് വൈകിട്ടാണ് സംഭവം നടന്നതെന്ന് പൊലീസിനു നൽകിയ പരാതിയിൽ പെൺകുട്ടിയുടെ അമ്മ പറയുന്നു.
വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ മകളെ അഞ്ച് ആൺകുട്ടികൾ ചേർന്ന് സ്കൂൾ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാളുടെ പക്കൽ സ്കൂളിന്റെ താക്കോൽ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ പിതാവ് സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്.
twelve year old girl Rape school building five minors custody uttarpradesh
