കോഴിക്കോട്: (truevisionnews.com) കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ രണ്ടാം ദിനത്തിൽ ഓണാഘോഷത്തിൻ്റെ പ്രതീതി. പൂക്കള മത്സരമാണ് കലോത്സവത്തിൽ ക്യാമ്പസുകളിലെ ഓണാഘോഷത്തിന് സമാനമായ പ്രതീതി സമ്മാനിച്ചത്.

പുളിയാവ് നാഷണൽ കോളേജ് ഇടനാഴിയിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കുന്ന തിരക്കിലാണ്. മൂന്ന് പേർ അടങ്ങിയ ടീമുകളാണ് പൂക്കളം ഒരുക്കുന്നത്. മത്സരത്തിൽ പ്രത്യേകിച്ച് തീമുകളൊന്നുമില്ല. ഇഷ്ടമുള്ള കളം വരയ്ക്കാം .
ടീം അംഗങ്ങൾക്ക് പുറത്ത് നിന്ന് പൂക്കൾ ഉതിർന്ന് കൊടുത്ത് സഹായിക്കാം. നിശ്ചിത സമയത്തിനുള്ളിൽ പൂക്കളം തീർക്കണം. നിരവധി കോളേജ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തെങ്കിലും 7 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഫാറൂഖ് കോളേജ് , ഗുരുവായൂരപ്പൻ സാമൂതിരി കോളേജ്, സെൻ്റ് ജോസഫ് ദേവഗിരി, ടീച്ചേഴ്സ് എഡ്യുക്കേഷൻ , ഗവ ആർട്സ് കോളേജ് മീഞ്ചന്ത , മലബാർ ക്രിസ്ത്യൻ കോളേജ് , പ്രൊവിഡൻസ് വിമൻസ് കോളേജ്, എന്നീ ടീമുകളാണ് പങ്കെടുത്തത്.
#flower #competition #calicut #university #BZone #arts #festival #celebratory #feel
