കോഴിക്കോട്: നാദാപുരം കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ ഇന്നലെ നടന്ന രചനാ മത്സരത്തിൻ്റെ ആദ്യ ഫലം പുറത്തുവന്നപ്പോൾ മുക്കം മണാശ്ശേരി എം.എ.എം.ഒ കോളേജ് വിജയം നേടി.

വാശിയേറിയ ക്വിസ് മത്സരത്തിലാണ് കോളജിലെ വിദ്യാർത്ഥികളായ മുഹമ്മദ് യാസിൻ വി.കെ, മുഹമ്മദ് ഷാനിദ് കെ, മുഹമ്മദ് റാഷിദ് കെ വിജയ കിരീടം ചൂടിയത്.
വേദിയിൽ ഇന്ന് രാവിലെ: 10-ന് കവിത രചന ( മലയാളം, ഹിന്ദി, ഉർദു, തമിഴ്) പ്രസംഗം ( അറബി, സംസ്കൃതം, ഉർദു, തമിഴ്) പെയിൻ്റിങ് (എണ്ണച്ചായം ) പൂക്കളം എന്നിവ നടന്നു.
12.30 ന് കവിത രചന ( ഇംഗ്ലീഷ്, അറബിക്ക്, സംസ്കൃതം) പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ഡിബേറ്റ്, രംഗോലി, പോസ്റ്റർ രചന എന്നീ മത്സര ഇനങ്ങൾ ആരംഭിച്ചു .
വൈകിട്ട് 4 മണിക്ക് കാവ്യകേളി അക്ഷരശ്ലോകം നടക്കും .
കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 8000 ത്തോളം കലാപ്രതിഭകളാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.
ഫലസ്തീൻ കവികളും മാധ്യമ പ്രവർത്തകരും സാഹിത്യകാരന്മാരുമായ ദർവേഷ്, ഗസ്സാൻ, സാമിയ, റഫാത്, ഷിറീൻ എന്നിവരുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് നാലുമണിക്ക് ഷാഫി പറമ്പിൽ എംപി നിർവഹിക്കും. സിനിമ നടൻ ആസിഫ് അലി മുഖ്യ അതിഥിയായി പങ്കെടുക്കും.
സമാപന സമ്മേളനം 31ന് വൈകുന്നേരം ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ മുഖ്യാതിഥിയാവും.
#calicut #university #bzone #kalolsavam #Manassery #MAMO #College #won #essay #competition
