#Parippuvada | മലയാളികളുടെ സ്വകാര്യ അഹങ്കാരം; തട്ടുകട സ്റ്റൈലിൽ ചൂടൻ പരിപ്പ് വട തയാറാക്കിയാലോ

#Parippuvada | മലയാളികളുടെ സ്വകാര്യ അഹങ്കാരം; തട്ടുകട സ്റ്റൈലിൽ ചൂടൻ പരിപ്പ് വട തയാറാക്കിയാലോ
Jan 10, 2025 05:20 PM | By Jain Rosviya

(truevisionnews.com) മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് പരിപ്പുവടയും കട്ടൻ ചായയും. കൂടെ മഴയും ജോൺസൻമാഷിൻറെ പാട്ടും. വൈകുന്നേരം ഈ പാട്ടിന്റെ കൂടെ കഴിക്കാൻ നല്ല ചൂടൻ പരിപ്പുവട ഉണ്ടാക്കിനോക്കാം

ചേരുവകൾ

തുവരപരിപ്പ്‌ - ഒരു കപ്പ്‌

സവാള - 1 എണ്ണം (അരിഞ്ഞത്‌)

പച്ചമുളക്‌ - 1 ടേബിൾ സ്പൂണ്‍ (അരിഞ്ഞത്‌)

ഇഞ്ചി - ഒരു ടീസ്‌പൂണ്‍ (അരിഞ്ഞത്‌)

കറിവേപ്പില - ആവശ്യത്തിന്‌ (അരിഞ്ഞത്‌)

വെളിച്ചെണ്ണ - 2 കപ്പ്

ഉപ്പ് - ആവശ്യത്തിന്‌

തയാറാക്കും വിധം

തുവരപരിപ്പ്‌ നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം, വെള്ളം ഇല്ലാതെ തരുതരുപ്പായി അരയ്‌ക്കുക. ഒരു പാത്രത്തില്‍, അരച്ച പരിപ്പ്‌, പച്ചമുളക്‌, ഇഞ്ചി, സവാള. കറിവേപ്പില, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക.

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, അരച്ച കൂട്ടിൽ നിന്നും ഒരു ഉരുള എടുത്തു കൈപ്പത്തിയിൽ വെച്ച് അമർത്തി വട പരുവപെടുത്തി എണ്ണയിലിടുക. ഇരു വശവും നന്നായി പൊരിഞ്ഞു, ചുവന്ന നിറമാകുമ്പോള്‍ കോരുക.

രുചിയുള്ള ചൂടൻ പരിപ്പുവട റെഡി.

#preparing #Parippuvada #thattukada #style

Next TV

Related Stories
#Pathiri | ചായക്കടയിലെ പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കി നോക്കിയാലോ

Jan 14, 2025 09:08 PM

#Pathiri | ചായക്കടയിലെ പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കി നോക്കിയാലോ

ചായക്ക് കഴിക്കാൻ എന്ത് കടി ഉണ്ടാക്കുമെന്ന് ആവലാതിപ്പെടേണ്ട....

Read More >>
#vattayappam | പഞ്ഞി പോലുള്ള വട്ടയപ്പം തയാറാക്കി നോക്കിയാലോ?

Jan 11, 2025 09:40 PM

#vattayappam | പഞ്ഞി പോലുള്ള വട്ടയപ്പം തയാറാക്കി നോക്കിയാലോ?

പഞ്ഞി പോലെ വട്ടയപ്പം വീട്ടിൽ തയാറാക്കി നോക്കിയാലോ? ഇതാ...

Read More >>
#kadamuttaroast | ചപ്പാത്തിക്കും ചോറിനും ഇനി വേറെ കറി വേണ്ട; വളരെ എളുപ്പത്തിൽ കാടമുട്ട റോസ്റ്റ് തയാറാക്കാം

Dec 31, 2024 05:21 PM

#kadamuttaroast | ചപ്പാത്തിക്കും ചോറിനും ഇനി വേറെ കറി വേണ്ട; വളരെ എളുപ്പത്തിൽ കാടമുട്ട റോസ്റ്റ് തയാറാക്കാം

പലതരത്തിലുള്ള പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും കലവറയാണ് കാടമുട്ട....

Read More >>
#upma | പഴവും പഞ്ചസാരയും കൂട്ടി കഴിക്കാൻ രുചികരമായ ഉപ്പുമാവ് തയാറാക്കിനോക്കാം

Dec 28, 2024 09:41 PM

#upma | പഴവും പഞ്ചസാരയും കൂട്ടി കഴിക്കാൻ രുചികരമായ ഉപ്പുമാവ് തയാറാക്കിനോക്കാം

ദോശയും ചപ്പാത്തിയുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ വളരെ എളുപ്പത്തിൽ രുചികരമായ ഉപ്പുമാവ്...

Read More >>
Top Stories

Entertainment News