തൃശൂർ: ( www.truevisionnews.com ) ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) അന്തരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിനടുത്താണ് വീട്. പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്.
മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നീ തന്ന നിരുപാധികസ്‌നേഹം എന്ന് സന്ദേശിന്റെ വിയോഗത്തില്‍ മന്ത്രി പ്രതികരിച്ചു. എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും എന്നും മന്ത്രി കുറിച്ചു.
.gif)

ഭാര്യ: ജീന എം വി. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക്.
minister bindus security guard dies
