തിരുവനന്തപുരം: ( www.truevisionnews.com ) ഛത്തീസ്ഗഡില്‍ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ് രംഗത്ത്. ആർ എസ് എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണ് ആ ശത്രുക്കളെ ഇപ്പോഴും വേട്ടയാടുകയാണ് അതിപ്പോളും മനസിലാകാത്ത വരുണ്ടെങ്കിൽ ഈ സംഭവം അവരുടെ കണ്ണ് തുറപ്പിക്കും ഉറങ്ങുന്നവരെയെ ഉണർത്താൻ കഴിയു ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല ഇതെല്ലാം കണ്ടിട്ടും സംഘപരിവരത്തെ രക്ഷകരായി കാണുന്നവരുണ്ടെകിൽ അവർ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്.
.gif)

ഇവർ പോലീസിന്‍റെ സാന്നിധ്യത്തിൽ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജരംഗ്ദൾ പ്രവർത്തകരാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവർത്തകർ പരിശോധിച്ചു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
minister mb rajesh against modi goverment
