കോഴിക്കോട് : ( www.truevisionnews.com ) വടകര ആയഞ്ചേരി മുക്കടത്തുംവയലിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5.15നാണു അപകടം ഉണ്ടായത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവകാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വടകര സ്വദേശികളായ ഇരുവരെയും വടകര ജില്ലാ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ഗ ചികിത്സക്കായി കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ ആയഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചു.
.gif)

ഇടിയുടെ ആഘാതത്തിൽ ഓട്ടോയും സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറും പൂർണമായും തകർന്നു. പവർ സപ്ലൈ പെട്ടെന്ന് ഓഫ് ആയത് കാരണം വൻ അപകടമാണ് ഒഴിവായത്. അപകടത്തെ തുടന്ന് മുക്കടത്തും വയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് വൈകുന്നേരത്തോടെ മാത്രമേ പവർ സപ്ലൈ ഉണ്ടാകൂ എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Five people injured in collision between Innova car and auto-rickshaw in Mukkadamthumvayal Vadakara
