(truevisionnews.com) പൊതിച്ചോറെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് വാഴയില തുറക്കുമ്പോഴുള്ള ആ കൊതിയൂറും മണമില്ലേ.. അത് തന്നെ. പല പല ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തും. ഇത് വെറുമൊരു ഭക്ഷണമാത്രമല്ല, മറിച്ച് അത് ഒരു ദേശത്തിന്റെ മണമുള്ള കാവ്യമാണ്.
വാഴയിലയിൽ പൊതിഞ്ഞത് കേവലം ഭക്ഷ്യവസ്തുക്കൾ മാത്രമല്ല, അത് അമ്മയുടെ കരുതലും, മണിക്കൂറുകൾ കഴിഞാലും ചൂടോടെ നിലനിൽക്കുന്ന സ്നേഹവുമാണ്.ഹാ... കൂടുതൽ പറഞ്ഞ് പോകുന്നില്ല. നമുക്ക് വേഗം ഉണ്ടാക്കി നോക്കാം.
.gif)

അവശ്യഘടകങ്ങൾ (ഒരു പാക്ക് പൊതിച്ചോറിനു വേണ്ടി) :
1. ചോറിന്:
അരി – 1 കപ്പ് (ഇഷ്ടാനുസരണം)
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ചെറിയ അളവിൽ
2. കറി വിഭവങ്ങൾ:
a) പുളിശ്ശേരി
തൈര് – ½ കപ്പ്
തേങ്ങ – ¼ കപ്പ്
ജീരകം – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഇഞ്ചി – ½ കഷ്ണം
കറിവേപ്പില – 1
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
കടുക്, ഉരുളക്കിഴങ്ങ്, ചുവന്ന മുളക് – താളിക്കാനായി
b) തോരൻ (ചെറുപയർ തോരൻ):
ചെറുപയർ – ¼ കപ്പ്
തേങ്ങ – ¼ കപ്പ്
പച്ച മുളക് – 2
കടുക്, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
c) മീൻ വറുത്തത്
ചെറിയ മീൻ (മത്തി) – 3
മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
കറിവേപ്പില – അല്പം
എണ്ണ – വറുത്തെടുക്കാൻ
d) ചേമ്പ് മെഴുക്കുപുരട്ടി
ചേമ്പ് – ½ കപ്പ്
മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ്, എണ്ണ, കറിവേപ്പില – ആവശ്യത്തിന്
e) ചമ്മന്തി (തേങ്ങ ചമ്മന്തി):
തേങ്ങ – ½ കപ്പ്
ഉപ്പ്, ഇഞ്ചി – ചെറിയ കഷണം
ചുവന്ന മുളക് – 2
കറിവേപ്പില – അല്പം
പാചകവിധി:
1. ചോറ് വേവിക്കുക:
2. കറികൾ ഒക്കെ തയ്യാറാക്കുക.
ഓരോ കറിയും പേരിനു താഴെ പറഞ്ഞതുപോലെ തയ്യാറാക്കുക. ഏറ്റവും നാടൻ രുചിക്ക് പുളിശ്ശേരി, മീൻ വറുത്തത്, തോരൻ എന്നിവ പ്രധാനമാണ്. ഇനി ഇതൊക്കെ കഴിഞ്ഞാൽ വൃത്തിയുള്ള ഒരു വാഴയുടെ കൊടിയില എടുത്ത് കഴുകി തീയിൽ ഉണക്കിയെടുക്കുക. അതിലേക്ക് ചോറിട്ട് കറികളും കൃത്യമായ സ്ഥലത്തു വയ്ക്കുക. ഏറ്റവും മുകളിൽ ചമ്മന്തിയായിരിക്കണം. ഇനി വാഴക്കയർ കൊണ്ട് തന്നെ നന്നായി കെട്ടി വയ്ക്കുക. നല്ല ചൂടോടെ തന്നെ പൊതിയണം. എങ്കിലേ അതിന്റെ രുചി കിട്ടൂ....കുറച്ചധികസമയം വച്ചാൽ അടിപൊളിയായിരിക്കും.
ഇനി നന്നായി വിശന്നിരിക്കുമ്പോൾ ഈ പൊതിച്ചോർ പതിയെ തുറക്കണം. അപ്പോ ഒരു മണം വരാനുണ്ട്.. എന്റെ മക്കളേ സ്വർഗം....അപ്പോ എങ്ങനാ നിങ്ങളും ഉണ്ടാക്കിനോക്കില്ലേ...
You can easily prepare tasty Pothichhor in this way
