( www.truevisionnews.com ) മുത്തശ്ശികളുടെ കൈപുണ്യവുമേറി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുകയാണ് ചക്കവരട്ടിയുടെ പ്രധാന്യം. സാധാരണക്കാരുടെ ഭക്ഷണവിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഫലവിഭവമാണ് ചക്ക. വേനൽ കാലം കഴിഞ്ഞിട്ടു സുലഭമായി ഉണ്ടാവുന്ന ഔഷധ ഗുണമുള്ള ഫലവിഭവം.
.gif)

അടിമുടി ഉപകാരപ്രദമായ ഫലങ്ങളിൽ ഏറ്റവും വലുപ്പമേറിയതും ധരാളം നാരൂകൾ, വിറ്റാമിൻ,ധാതുക്കൾ എന്നിവകൊണ്ട് പോഷക സമൃദ്ധവുമാണ്. ചക്കച്ചുള, ചക്കക്കുരു എന്നിവകൊണ്ട് വായിൽ കപ്പലൂറുന്ന ഒരുപാട് വിഭവങ്ങൾ തന്നെ ഉണ്ട്. എന്നാൽ ഇന്നൊരു മധുരമേറിയതും രുചിയേറിയതുമായ ചക്കവരട്ടി തയ്യാറാക്കി നോക്കിയാലോ. മിഠായിയുടെ മധുരം മാത്രം നുണഞ്ഞ് ശീലിച്ച കുട്ടികൾക്ക് ഒരു മടിയും കൂടാതെ കൊടുക്കാൻ പറ്റുന്ന ഔഷധഗുണമുള്ള ഒന്നാണ് ചക്കവരട്ടി.
എന്നാൽ നമുക്ക് തുടങ്ങിയാലോ...?
ഒരു പാത്രത്തിൽ പഴുത്ത ചക്കയും കുറച്ച് വെള്ളവും ചേർത്ത് നന്നായി വേവിക്കുക. മറ്റൊരു പാത്രത്തിൽ ശർക്കരയും അൽപ്പം വെള്ളം ചേർത്ത് ശർക്കര ഉരുക്കി പാനീയമാക്കുക. വേവിച്ചു വെച്ച ചക്ക തണുത്തതിനുശേഷം നന്നായി അരച്ചെടുക്കുക.
നല്ല വിറകടുപ്പിൽ അടി കട്ടിയുള്ള ഉരുളിവെച്ച് നെയ് ചേർത്ത് ചൂടാക്കുക. അതിലേക്ക് അരച്ചുവെച്ച ചക്ക ചേർത്ത് ഇളക്കുക. അല്പസമയം കഴിയുമ്പോൾ അതിലേക്ക് കുറച്ച് ശർക്കരപാനീയം ഒഴിച്ചു ഇളക്കുക. പിന്നീട് ആവിശ്യമെങ്കിൽ വീണ്ടും ഒഴിച്ചു ഇളക്കുക.
അടിയിൽ പിടിക്കാതെ രണ്ട് മണിക്കൂറോളം നേരം ഇളക്കി കുറുക്കിയെടുക്കുക .ഇടയ്ക്കിടെ നെയ്യും ചേർക്കാം. തവിയിൽ നിന്ന് മുറിഞ്ഞു താഴെ വീണുപോവുന്ന രീതിയിൽ ആയാൽ നമ്മുടെ സ്വാദിഷ്ടവും ഔഷധഗുണവുമുള്ള ചക്കവരട്ടി തയ്യാർ.
മാറുന്ന രുചികൂട്ടിന്റെ കാലത്ത് തലമുറകളാൽ കൈമാറി വന്ന ഈ വിഭവം പുത്തൻ തലമുറയ്ക്ക് വേറിട്ട രുചി അനുഭവം നൽകും.
Chakkavaratti Food recipes Cooking Tips
