(truevisionnews.com)ആരോഗ്യപ്രദമായ ഭക്ഷണത്തിന് വേണ്ടി തിരയുന്നവർക്ക് പാവക്കയും പച്ചമാങ്ങയും ഒരുപാട് ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.പാവക്കയുടെ കയ്പ്പ് രുചിയെയും പച്ചമാങ്ങയുടെ ചെറിയ പുളിപ്പിനെയും സമന്വയിപ്പിച്ച ഒരു തോരൻ വിഭവമാണിത്.വീട്ടുകാരെ ആകർഷിക്കുന്നത്ര രുചിയോടെയും ആരോഗ്യം നിറഞ്ഞതുമായ ഈ വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.
ലളിതമായ ചേരുവകൾ ചേർത്തുള്ള ഈ വിഭവം നിങ്ങൾക്ക് സ്വാദിഷ്ടമായ രുചിയും ആരോഗ്യവും നൽകുന്നു.കഞ്ഞിയോടൊപ്പമോ ചോറിനൊപ്പമോ പറ്റിയൊരു സൈഡ് ഡിഷ് ആയി കഴിക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ തോരൻ നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണത്തിൽ പുതിയൊരു രുചിയേകും
.gif)

ചേരുവകൾ
പാവക്ക -ഒരെണ്ണം ഇടത്തരം
പച്ചമാങ്ങ -ഒരെണ്ണം ചെറുത്
തേങ്ങ ചിരകിയത് -ഒരു മുറി
ജീരകം -കാൽ ടീസ്പൂൺ
പച്ചമുളക് -5 എണ്ണം നെടുകെ കീറിയത്
വെളുത്തുള്ളി -2 അല്ലി
ചെറിയ ഉള്ളി -ഒരുപിടി നെടുകെ കീറിയത്
ഇഞ്ചി -ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത്
മുളകുപൊടി -കാൽ ടീസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
വെളിച്ചെണ്ണ -ആവശ്യത്തിന്
തയാറാക്കേണ്ടവിധം
പാവക്ക വൃത്തിയാക്കി നീളത്തിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചുവെക്കുക. ഇതേപോലെ പച്ചമാങ്ങയും അരിഞ്ഞുവെക്കുക. കറിച്ചട്ടിയിൽ കുറച്ച് വെള്ളമെടുത്ത് ഉപ്പും ചേർത്ത് ഇത് പകുതി വേവിൽ തയാറാക്കിയെടുക്കുക.ഇതിലേക്ക് തോരൻ പരുവത്തിൽ തേങ്ങ, ജീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച്ചേർക്കുക. കൂടെ പച്ചമുളക്, ഉള്ളി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർക്കാം.ഇതെല്ലാം കൂടി ചേർത്ത് ചെറിയ തീയിൽ 15 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. വെന്ത കറിയുടെ മുകളിൽ പച്ച വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം.സ്വാദിഷ്ടമായ പാവക്ക - മാങ്ങാ തോരൻ തയ്യാർ
Pavakka mango thoran recipe cookery
