#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം
Jan 6, 2025 04:39 PM | By Athira V

ബെംഗളുരു: ( www.truevisionnews.com) ബെംഗളുരുവിൽ ഐടി ജീവനക്കാരനെയും കുടുംബത്തെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

അഞ്ചും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളും അച്ഛനും അമ്മയും അടക്കമുള്ളവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഐടി ജീവനക്കാരനായ അനൂപ് കുമാർ, ഭാര്യ രാഖി, ഇവരുടെ അഞ്ച് വയസ്സുള്ള മകൾ അനുപ്രിയ, രണ്ട് വയസ്സുള്ള മകൻ പ്രിയാംശ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞുങ്ങൾ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലായിരുന്നു . അനൂപിനെയും ഭാര്യയെയും വീട്ടിലെ മുറികളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ അനൂപും ഭാര്യയും കഴിഞ്ഞ എട്ട് വർഷമായി ബെംഗളുരുവിലെ ആർഎംവി സെക്കന്‍റ് സ്റ്റേജിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.

മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത കുട്ടി അനുപ്രിയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അനൂപിനും രാഖിയ്ക്കും കടുത്ത മാനസികസമ്മർദ്ദമുണ്ടായിരുന്നെന്ന് വീട്ടുജോലിക്കാരി പൊലീസിന് മൊഴി നൽകി.

എന്നാൽ വരുന്നയാഴ്ച പോണ്ടിച്ചേരിക്ക് യാത്ര പോകുമെന്ന് തന്നോട് ഇവർ പറഞ്ഞിരുന്നെന്നും വീട്ടുജോലിക്കാരി പൊലീസിനോട് പറഞ്ഞു. വീട് പരിശോധിച്ച പൊലീസ് യാത്രയ്ക്കായി ബാഗുകൾ അടക്കം ഇവർ തയ്യാറാക്കി വച്ചിരുന്നത് കണ്ടെത്തി.

ഒരു ഐടി സ്ഥാപനത്തിൽ കൺസൾട്ടന്‍റായി ജോലി ചെയ്യുകയായിരുന്നു അനൂപ്. ഇന്ന് രാവിലെ ജോലിക്കായി വീട്ടുജോലിക്കാരി വന്നപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് ഇവരും അയൽക്കാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു.

പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോഴുള്ള വീട്ടുജോലിക്കാരി അടക്കം സഹായത്തിനെത്തുന്ന മൂന്ന് ജോലിക്കാർക്ക് പ്രതിമാസം 15,000 രൂപ ഇവർ ശമ്പളമായി നൽകിയിരുന്നു.

സാമ്പത്തികബാധ്യതകൾ ഇവരെ അലട്ടിയിരുന്നില്ല എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് കാരണമെന്തെന്നടക്കം പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ബെംഗളുരു സദാശിവനഗർ പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
















#Said #to #go #to #Pondicherry #then #saw #Anoop #and #Rakhi #committed #suicide #after #poisoning #their #children

Next TV

Related Stories
#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Jan 7, 2025 02:08 PM

#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

ഭിക്ഷാടകൻ തന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് രാജു കുമാർ പൊലീസിൽ പരാതി...

Read More >>
#accident |  ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം,  ഉമ്മയ്ക്കും  രണ്ട് ആൺമക്കൾക്കും  ദാരുണാന്ത്യം

Jan 7, 2025 01:11 PM

#accident | ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം, ഉമ്മയ്ക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം

കുടുംബം തുമകുരുവിൽ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
#fire | ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

Jan 7, 2025 09:18 AM

#fire | ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി...

Read More >>
#heartattack | മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Jan 7, 2025 08:56 AM

#heartattack | മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ്...

Read More >>
#cylinderexploded | സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

Jan 7, 2025 08:45 AM

#cylinderexploded | സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടാം നി​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്....

Read More >>
Top Stories