തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന കലോത്സവത്തിൽ ഇരട്ട നേട്ടവുമായി സ്മൃതി. ഡി.വാര്യർ.ഹയർസെക്കണ്ടറി വിഭാഗം വീണ വായനയിലും കാവ്യകേളിയിലും എ ഗ്രേഡ് നേടിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.

തൃശ്ശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സ്മൃതി.
പത്തുവർഷമായി വീണ അഭ്യസിക്കുന്ന സ്മൃതി രണ്ടാം തവണയാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുന്നത്.
ഹിന്ദോളം രാഗത്തിലെ സാമജവരഗമന എന്ന കീർത്തനം മീട്ടിയാണ് താരം എ ഗ്രേഡ് കരസ്ഥമാക്കിയത്.
ശ്രീവിദ്യ വർമ്മ എന്ന ഗുരുവിന്റെ ശിക്ഷണത്തിലാണ് സ്മൃതി വീണ അഭ്യസിക്കുന്നത്.
ഇത്തവണയും കാവ്യകേളിയിൽ എ ഗ്രേഡ് നേടിയതോടെ ഹാട്രിക് വിജയമാണ് സ്മൃതിയെ തേടി എത്തിയത്. കുട്ടിക്കാലം മുതൽ കവിയും അധ്യാപികയുമായ അമ്മയുടെ ശിക്ഷണത്തിൽ സ്മൃതി കാവ്യകേളി അഭ്യസിക്കുന്നുണ്ട്.
അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് എസിലെ മലയാള അധ്യാപികയായ ശ്രീലയുടെയും ധനലക്ഷ്മി ബാങ്ക് മാനേജർ എ.സി.ദിനേശിന്റെയും മകളാണ് സ്മൃതി. ഡി.വാര്യർ.
#Smriti #shined #Kalotsavam #stage #winning #hattrick #double
