#hmpvvirus | എച്ച്എംപി കൂടുതൽ പേർക്ക്, മഹാരാഷ്ട്രയിൽ രണ്ട് കുട്ടികൾക്ക് വൈറസ് ബാധ, ആശങ്കപ്പെടേണ്ടതില്ലെന്ന് വീണാ ജോര്‍ജ്

#hmpvvirus | എച്ച്എംപി കൂടുതൽ പേർക്ക്, മഹാരാഷ്ട്രയിൽ രണ്ട് കുട്ടികൾക്ക് വൈറസ് ബാധ, ആശങ്കപ്പെടേണ്ടതില്ലെന്ന് വീണാ ജോര്‍ജ്
Jan 7, 2025 10:31 AM | By Athira V

മുംബൈ: ( www.truevisionnews.com) മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ.

ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം.

കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി.

നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. 2001ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല.

കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ലെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങാതിരിക്കുക, മാസ്ക് ധരിക്കുക എന്നിങ്ങനെയാണ് ആരോ​ഗ്യവിദ​ഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങൾ.

ആശങ്കപ്പെടേണ്ടതില്ലെന്ന് വീണാ ജോര്‍ജ്

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു.

ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്.എം.പി.വി. വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം.

രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

#HMP #to #more #people #two #children #infected #virus #Maharashtra #VeenaGeorge #says #no #need #to #worry

Next TV

Related Stories
#train |  ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു

Jan 8, 2025 12:21 PM

#train | ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ്...

Read More >>
#hmpvvirus | എച്ച്എംപി വൈറസ് ബാധ; ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു, എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് ആശുപത്രി വിട്ടു

Jan 8, 2025 11:44 AM

#hmpvvirus | എച്ച്എംപി വൈറസ് ബാധ; ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു, എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് ആശുപത്രി വിട്ടു

ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നേരത്തേ ഡിസ്ചാർജ്...

Read More >>
#Arrested | മോഷ്ടിക്കാൻ ഒന്നും ലഭിച്ചില്ല; യുവതിയെ ബലമായി ചുംബിച്ച് കള്ളൻ, പ്രതി പിടിയിൽ

Jan 8, 2025 09:51 AM

#Arrested | മോഷ്ടിക്കാൻ ഒന്നും ലഭിച്ചില്ല; യുവതിയെ ബലമായി ചുംബിച്ച് കള്ളൻ, പ്രതി പിടിയിൽ

മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കള്ളൻ യുവതി താമസിക്കുന്ന വീട്ടിലേക്ക്...

Read More >>
#earthquakes | ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായി ആറ് ഭൂചലനങ്ങൾ; മരണസംഖ്യ 126 ആയി

Jan 8, 2025 06:55 AM

#earthquakes | ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായി ആറ് ഭൂചലനങ്ങൾ; മരണസംഖ്യ 126 ആയി

ഇന്ത്യയിലെ ജനങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഭൂകമ്പത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്...

Read More >>
 #suspension | ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചു; മെക്കാനിക്കിന്റെ മുഖത്തടിച്ച് എസ് ഐ, പിന്നാലെ സസ്പെൻഷൻ

Jan 8, 2025 05:57 AM

#suspension | ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചു; മെക്കാനിക്കിന്റെ മുഖത്തടിച്ച് എസ് ഐ, പിന്നാലെ സസ്പെൻഷൻ

പലപ്പോഴായി 8000ത്തിലധികം രൂപയുടെ സ്പെയർ പാർട്സ് വാങ്ങി ബൈക്ക് നന്നാക്കി കൊടുത്തു....

Read More >>
#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Jan 7, 2025 02:08 PM

#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

ഭിക്ഷാടകൻ തന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് രാജു കുമാർ പൊലീസിൽ പരാതി...

Read More >>
Top Stories