തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി പൊതുവിഭാഗം അക്ഷരശ്ലോകത്തിൽ രണ്ടാം പ്രാവശ്യവും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോട് സ്വദേശി ഹരിശങ്കർ എസ്.

പിതാവും ഗുരുവുമായ ഷിനിലിന്റെ ചിട്ടയായ ശിക്ഷണത്തിലൂടെയാണ് രണ്ടാമത്തെ സംസ്ഥാന എ ഗ്രേഡ് ഹരിശങ്കർ സ്വന്തമാക്കിയത്.
മുൻവർഷങ്ങളിൽ 9ആം ക്ലാസ് പഠിക്കുമ്പോൾ ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോകത്തിൽ സംസ്ഥാനതല എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു.
പത്താം ക്ലാസ്സിൽ ജില്ലാതലത്തിലും മത്സരത്തിൽ പങ്കെടുത്ത ഹരിശങ്കർ കോഴിക്കോട് ജില്ലയിലെ പാലോറ ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പിതാവ് ഷിനിലും പാലോറ സ്കൂളിലെ അധ്യാപകനാണ്.

Article by വിഷ്ണു കെ
ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം
#HarishankarS #Kozhikode #again #obtained #A #grade #Aksharshloka #under #tutelage #his #father
