തിരുവനന്തപുരം: (truevisionnews.com) ഏതു പ്രയത്തിൽപെട്ടവർക്കും തുടർ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന റിസോഴ്സ് സെന്റർ.

ഫാഷൻ ഡിസൈനിങ്, ലൈറ്റ് മ്യൂസിക്, ഹോസ്പിറ്റൽ മാനേജ്മെന്റ്, യോഗ, കളരിപ്പയറ്റ് തുടങ്ങി 33 സർട്ടിഫിക്കറ്റ് കോഴ്സുകളാണ് ഇവർ നൽകുന്നത്.
റിസോഴ്സ് സെന്ററിൻ്റെ കോഴ്സുകൾക്ക് പ്രചാരം നൽകുന്ന ലക്ഷ്യത്തോടെ കലോത്സവ നഗരിയിൽ ആരംഭിച്ച സ്റ്റാൾ ഏറെ ശ്രദ്ധേയമായി.
പി.എസ്.സിയുടെയും നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാണ് നൽകുന്നത്.
ലളിതമായ രീതിയിൽ രജിസ്റ്റർ ചെയ്തു മലയാളത്തിൽ തന്നെ പഠിച്ച് പരീക്ഷ എഴുതാം എന്നതാണ് മറ്റൊരു പ്രത്യേകത.
2017 ലാണ് സ്ഥാപനം തുടങ്ങുന്നത്. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ഏകദേശം മുപ്പതിനായിരം പേരാണ് ഇതുവരെയായി പഠനം പൂർത്തിയാക്കിയത്.
ആറുമാസത്തെ കോഴ്സ്, ഒരു വർഷത്തെ ഡിപ്ലോമ, രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ, എന്നീ രീതിയിൽ കോഴ്സുകൾ തരംതിരിച്ച് വളരെ തുച്ഛമായ ഫീസിലാണ് കോഴ്സ് രൂപവച്ച് കൽപ്പന ചെയ്തിരിക്കുന്നത്.
അവധി ദിവസങ്ങളിലായിരിക്കും കോഴ്സും പരീക്ഷയും നടത്തുക അതുകൊണ്ടുതന്നെ ജോലിയുള്ളവർക്കും മറ്റ് കോഴ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആർക്കുവേണമെങ്കിലും ഈ പാഠ്യപദ്ധതിയിലേക്ക് ചേരാൻ കഴിയും.
അറിവ്, സ്വഭാവം, കഴിവ് എന്നിവയെ പരിപോഷിപ്പിക്കുന്ന രീതിയിലാണ് ഓരോ കോഴ്സും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തൊഴിലധിഷ്ഠിതവും വിജ്ഞാനപ്രദവും ആണ് ഓരോ കോഴ്സും.കഴിഞ്ഞ നാളുകളിലായി ബാൻഡ് ഓർക്കിഡ്രാ കോഴ്സ് പഠിച്ചവരിൽ പലരും ഇപ്പോൾ പി.എസ്.സി.യുടെ ലിസ്റ്റിലുണ്ട് എന്നത് ഈ പദ്ധതിയുടെ വിജയമായി കണക്കാക്കാം.
പി.ജെ തോമസ് ഐ എസ് കൗൺസിലിംഗ് സൈക്കോളജിയും, എം കെ മുനീർ സംഗീത ഭൂഷണവും, സംയുക്ത വർമ്മ യോഗയും ഇവരുടെ കീഴിൽ പഠിക്കുന്നുണ്ട്.

Article by Athira Krishna S R
ICJ Calicut Press Club 7736986634
#Regardless #age #you #can #learn #resource #center
