തിരുവനന്തപുരം : (truevisionnews.com) കലോൽസവ വേദിയിൽ ഒരു ബഹുമുഖ പ്രതിഭ കൂടി. മലയാള സംഘ ഗാനം , സംസ്കൃതം വന്ദേമാതരം, വൃന്ദ വാദ്യം കീബോഡ് മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി വാദ്യവും ഗാനവുമായി ആഗ്നൽ ബെന്നോ തിളങ്ങി .

എറണാകുളം സെൻ്റ് തെരാസസ് സിജി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് .
തബലയും ഹാർമോണിയവും നന്നായി വായിക്കുന്ന ഈ മിടുക്കി ഗസൽ ഗായിക കൂടിയാണ്.
ഇടപ്പള്ളി പുതിയാത്ത് ജേക്കബ് ബെന്നോയുടെയും റീനയുടെയും മകളാണ്. ചേച്ചി എയിഞ്ചൽ ബെന്നോയാണ് പരിശീലക .
#keralaschoolkalolsavam2025 #AgnalBenno #excelled #both #instrumental #singing #scoring #Agrade #all #events #he #competed
