തിരുവനന്തപുരം : (truevisionnews.com) 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടി മൂലമറ്റം എസ്.എച്ച്.ഇ.എം.എച്ച്.എസ്.എസ്.

ഇടുക്കി ജില്ലയിലെ കുമളിയിൽ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഏലാത്തി എന്ന കുല ദൈവത്തെ പ്രീതിപ്പെടുത്താനായി പാടുന്നതാണ് പളിയപ്പാട്ട്.
കുമളിയിൽ ആദിവാസി മൂപ്പന്റെ നേരിട്ട് സന്ദർശിച്ച് നിരവധി നാടൻ പാട്ടുകൾ പരിചയപ്പെട്ടതിനുശേഷമാണ് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്ത് സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ചത് .
ഒരു പ്രാർത്ഥനയും, അതുകഴിഞ്ഞ് കല്യാണപ്പാട്ടും നെല്ല് കുത്ത് പാട്ടും പൊങ്കാല പാട്ടുമടങ്ങുന്നതാണ് 10 മിനിറ്റുള്ള ഈ നാടൻ പാട്ട്.
ഗോത്ര വിഭാഗങ്ങൾ കല്യാണത്തിനും മരണത്തിനും കൃഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലും നാടൻ പാട്ടുകൾ പാടാറുണ്ട്. ഏലാത്തി എന്ന കുലദൈവം ഉപയോഗിക്കുന്നു എന്ന് വിശ്വസിച്ചു വരുന്ന പച്ച സാരിയും കറുത്ത ബ്ലൗസും ആണ് മത്സരാർത്ഥികളും ഉപയോഗിച്ചു.
ഈറ ഉണക്കിയതിനു ശേഷം ഉണ്ടാക്കുന്ന ആഭരണങ്ങളാണ് ഏക അലങ്കാരം. കുമിളി സ്വദേശി മിഥുൻ ആണ് പരിശീലകൻ. ദേശഭക്തിഗാനത്തിനും ഇതേ ടീമിന് എ ഗ്രേഡ് ലഭിച്ചിരുന്നു.

Article by Athira Krishna S R
ICJ Calicut Press Club 7736986634
#Moolamattam #SHEMHSS #achieved #AGrade #Folk #Dance.
