തിരുവനന്തപുരം : ( www.truevisionnews.com) സംസ്ഥാന കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കൂടിയാട്ട മത്സരത്തിൽ എ ഗ്രേഡ് സ്വന്തമാക്കി തൃശ്ശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

പൈങ്കുളം നാരായണ ചാക്യാരുടെ കീഴിൽ ബാലിവധം ആസ്പദമാക്കിയുള്ള കൂടിയാട്ടം ആണ് അവതരിപ്പിച്ചത്.
അവനീനന്ദ ബി, അയറിൻ ചെറിയാൻ കുഞ്ഞിലക്ഷ്മി ടി.എസ്, പാർവതി രാജൻ, ശിഖാ സി.ബി, നികേത ശർമ, കൃഷ്ണാനന്ദ് സി മേനോൻ, എന്നിവർ ഉൾപ്പെടുന്ന ടീമാണ് കൂടിയാട്ടം അവതരിപ്പിച്ചത്.
ടീമിൽ കൃഷ്ണാനന്ദ് സി മേനോൻ എന്ന മത്സരാർത്ഥി പ്ലസ് ടു വിദ്യാർത്ഥിയാണ്. മറ്റുള്ളവർ പ്ലസ് വൺ വിദ്യാർഥികളും.
2016ൽ ദേശീയ തല കൂടിയാട്ട മത്സരത്തിൽ വിവേകോദയം സ്കൂൾ രണ്ടാം സ്ഥാനം നേടിയിരുന്നു.
#Vivekodayam #Boy's #Team #keralaschoolkalolsavam2025
