തിരുവനന്തപുരം : ( www.truevisionnews.com ) ആദ്യമായാണ് തലശ്ശേരി തിരുവങ്ങാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം തരം വിദ്യാർത്ഥിനി ആയിഷാ ഫിദ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്.

പക്ഷേ യാതൊരു ടെൻഷനും ഇല്ലാതെ ആയിഷാ ഫിദ ജയിച്ചു കയറിയത് രണ്ടിനങ്ങളിൽ.
ഹിന്ദി പ്രസംഗം , പ്രബന്ധ രചന എന്നീ ഇനങ്ങളിൽ എ ഗ്രേഡ് ' നേടി.
ഈ വർഷത്തെ ശാസ്ത്ര മേളയുടെ ഭാഗമായ നടന്ന സംസ്ഥാന ശാസ്ത്ര സെമിനാറിൽ എ ഗ്രേഡ് നേടിയിട്ടുണ്ട് ആയിഷാ ഫിദ. വിവിധ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ജില്ലാ തലങ്ങളിൽ ജേതാവായിട്ടുണ്ട്. പഠനത്തിലും ഏറെ മിടുക്കിയായ ആയിഷാ ഫിദ
കൊടിയേരി സ്വദേശിയും ദുബൈയിൽ ബിസ്നസ് കാരനുമായ എം റാഫിയുടെയും പാലയാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്ര അധ്യാപിക റുമാനയുടെയും മകളാണ്
#AyeshaFida #glow #victory #keralaschoolkalolsavam2025
