ബംഗളൂരു: (truevisionnews.com) ബൊമ്മസാന്ദ്ര കിതഗനഹള്ളിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു.
അപകടത്തിൽ മലയാളിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. നാരായണ ഹൃദയാലയയിൽ ജോലി ചെയ്യുന്ന മലയാളിയായ വിശ്വം, തമിഴ്നാട് സ്വദേശി സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണ്. ജയനഗർ സ്വദേശി സുനിൽ കുമാറിന്റേതാണ് കെട്ടിടം. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടം.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു നില പൂർണമായും തകർന്നു.
സമീപത്തെ നാലുകെട്ടിടങ്ങളിലെ തൂണുകൾക്കും കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ട മൂന്നു കാറുകൾ, ആറ് ഇരുചക്ര വാഹനങ്ങൾ എന്നിവക്കും കേടുപാട് പറ്റി. അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി.
#cylinder #exploded #building #collapsed #Two #persons #including #Malayali #injured.