തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവം വേദിയിൽ സംഗീതത്തിൽ വാഗ്ദാനമായി ഒരു താരോദയം . മത്സരിച്ച നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ആലപ്പുഴ ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസുകാരൻ ദേവനന്ദൻ എസ് മേനോൻ.

മലയാളം പദ്യം ചൊല്ലൽ , ശാസ്ത്രീയ സംഗീതം കഥകളി സംഗീതം സംസ്കൃതം ഗാനാലാപനം എന്നീ ഇനങ്ങളിലാണ് ദേവനന്ദൻ തിളങ്ങിയത്.
സ്കൂളിലെ സംസ്കൃതം അധ്യാപിക വൈഷ്ണ പരിശീലിപ്പിച്ച സംസ്കൃത ഗാനം ആലപിക്കുമ്പോൾ രചയിതാവ് റിട്ട അധ്യാപകൻ കൊല്ലം പാരിപ്പള്ളിയിലെ ശ്രീകുമാർ അപ്രതീക്ഷികമായി സദസിൽ എത്തിയതും ശ്രദ്ധേയമായി.
മരുത്തോർ വട്ടം ഉണ്ണി കൃഷ്ണൻ്റെ കീഴിൽ ആറ് വർഷമായി ശാത്രീയ സംഗീതം പഠിക്കുന്നു. കഥകളി സംഗീതം പള്ളിപ്പുറം ആർ എൽ വി സന്ദീപ് ആണ് അഭ്യസിപ്പിച്ചത് .
മുൻഗണിത അധ്യാപിക ജ്യോതി പഠിപ്പിച്ച ഒ എൻ വിയുടെ ഒരു കാളവണ്ടിക്കാരൻ്റെ പാട്ട് എന്ന കവിതയ്ക്കാണ് എ ഗ്രേഡ് ലഭിച്ചത്.
അധ്യാപക ദമ്പതിമാരുടെ ഏക മകനാണ് . ദേവനന്ദൻ പഠിക്കുന്ന അതേ സ്കൂൾ അധ്യാപകനാണ് അച്ഛൻ ശ്രീഹരി വി.. മുഹമ്മ കെ.പി മെമ്മോറിയൽ യു.പി സ്കൂൾ അധ്യാപിക ബിജി എൻ ആണ് അമ്മ.
#DevanandanSMenon #won #first #position #all #four #events #contested
