#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി
Jan 6, 2025 04:38 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)  പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 17നും കൂടി തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ.

ജനുവരി 14 നും 19നും ഇടയിലെ മറ്റെല്ലാ ദിവസങ്ങളും അവധി ആയതിനാൽ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നാട്ടിലേക്ക് പോകാനും മറ്റും സൗകര്യം നൽകുന്നതിനായാണ് 17നും അവധി നൽകുന്നതെന്ന് വിശദീകരണം. ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി ലഭിക്കും.

ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ. ജനുവരി 15ന് തിരുവള്ളുവർ ദിനവും 16ന് ഉഴവർ തിരുനാളുമാണ്. 18 ശനിയും 19 ഞായറുമാണ്.

ഇതോടെയാണ് ഇടയ്ക്കുള്ള 17 കൂടി അവധി പ്രഖ്യാപിച്ചത്. സ്കൂൾ, കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.

ജനുവരി 17ലെ അവധിക്ക് പകരം ജനുവരി 25 പ്രവൃത്തി ദിനമായിരിക്കും. അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് അധിക അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

#conjunction #with #Pongal #government #declared #public #holiday #TamilNadu #January17.

Next TV

Related Stories
#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Jan 7, 2025 02:08 PM

#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

ഭിക്ഷാടകൻ തന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് രാജു കുമാർ പൊലീസിൽ പരാതി...

Read More >>
#accident |  ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം,  ഉമ്മയ്ക്കും  രണ്ട് ആൺമക്കൾക്കും  ദാരുണാന്ത്യം

Jan 7, 2025 01:11 PM

#accident | ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം, ഉമ്മയ്ക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം

കുടുംബം തുമകുരുവിൽ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
#fire | ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

Jan 7, 2025 09:18 AM

#fire | ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി...

Read More >>
#heartattack | മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Jan 7, 2025 08:56 AM

#heartattack | മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ്...

Read More >>
#cylinderexploded | സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

Jan 7, 2025 08:45 AM

#cylinderexploded | സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടാം നി​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്....

Read More >>
Top Stories