#accident | 108 ആംബുലൻസ് ഇടിച്ചു, ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്ന രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

#accident |  108 ആംബുലൻസ് ഇടിച്ചു,  ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്ന രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
Jan 6, 2025 10:55 AM | By Susmitha Surendran

തിരുപ്പതി: (truevisionnews.com)  108 ആംബുലൻസ് ഇടിച്ച് തിരുപ്പതിയിൽ രണ്ട് ഭക്തർ മരിച്ചു. മരിച്ച രണ്ട് പേരും സ്ത്രീകളാണ്.

മൂന്ന് പേർക്ക് പരിക്കേറ്റു. കാൽനടയായി തിരുപ്പതിയിലെ തിരുമലക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിയിലേക്കാണ് ആംബുലൻസ് പാഞ്ഞുകയറിയത്. ചന്ദ്രഗിരിയിലെ നരസിംഗപുരത്തിന് സമീപമാണ് അപകടമുണ്ടായത്.

രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അന്നമയ്യ ജില്ലയിലെ ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ (40), ലക്ഷ്മമ്മ (45) എന്നിവരാണ് മരിച്ചത്.

പുങ്ങന്നൂരിൽ നിന്ന് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്നു പോവുകയായിരുന്നു ഇവർ. ആംബുലൻസ് മദനപ്പള്ളിയിൽ നിന്ന് തിരുപ്പതിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ തിരുപ്പതിയിലെ റൂയ ആശുപത്രിയിലേക്ക് മാറ്റി.

അപകട കാരണം എന്താണെന്ന് വ്യക്തമല്ല. പ്രദേശത്തെ കനത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് കാഴ്ച മറഞ്ഞതാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചന്ദ്രഗിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിരവധി ഭക്തർ വിവിധ സ്ഥലങ്ങളിൽ നിന്ന് കാൽനടയായി തിരുമലയിലെ ക്ഷേത്രത്തിൽ എത്താറുണ്ട്. ആന്ധ്രാ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ദിവസവും ക്ഷേത്രത്തിലെത്തുന്നത്.

#108 #Ambulance #hits #two #devotees #Tirupati.

Next TV

Related Stories
#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Jan 7, 2025 02:08 PM

#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

ഭിക്ഷാടകൻ തന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് രാജു കുമാർ പൊലീസിൽ പരാതി...

Read More >>
#accident |  ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം,  ഉമ്മയ്ക്കും  രണ്ട് ആൺമക്കൾക്കും  ദാരുണാന്ത്യം

Jan 7, 2025 01:11 PM

#accident | ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം, ഉമ്മയ്ക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം

കുടുംബം തുമകുരുവിൽ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
#fire | ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

Jan 7, 2025 09:18 AM

#fire | ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി...

Read More >>
#heartattack | മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Jan 7, 2025 08:56 AM

#heartattack | മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ്...

Read More >>
#cylinderexploded | സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

Jan 7, 2025 08:45 AM

#cylinderexploded | സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടാം നി​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്....

Read More >>
Top Stories