#death | ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരിൽ മൂന്ന് പേർ കുട്ടികൾ

#death | ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരിൽ മൂന്ന് പേർ കുട്ടികൾ
Jan 6, 2025 08:02 AM | By Athira V

ശ്രീനഗർ: ( www.truevisionnews.com) ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്.

ബാരാമുള്ള ജില്ലയിൽ നിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്വാസംമുട്ടൽ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്വാസം മുട്ടി മരിച്ചവരിൽ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടെന്നാണ് വിവരം. മറ്റ് രണ്ട് കുട്ടികളിൽ ഒരാൾക്ക് 18 മാസവും മൂത്ത കുട്ടിയ്ക്ക് 3 വയസുമാണ് പ്രായമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളിൽ ഉപയോ​ഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നി​ഗമനത്തിലാണ് പൊലീസ്.

ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അദ്ദേ​ഹം അനുശോചനം അറിയിച്ചു.

ശൈത്യകാലത്ത് ഹീറ്റിം​ഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സമാനമായ ദുരന്തങ്ങൾ തടയുന്നതിന് ഇത്തരം ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം രേഖപ്പെടുത്തി.

#Five #members #family #died #suffocation #Three #of #dead #were #children

Next TV

Related Stories
#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Jan 7, 2025 02:08 PM

#marriage | പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

ഭിക്ഷാടകൻ തന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് രാജു കുമാർ പൊലീസിൽ പരാതി...

Read More >>
#accident |  ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം,  ഉമ്മയ്ക്കും  രണ്ട് ആൺമക്കൾക്കും  ദാരുണാന്ത്യം

Jan 7, 2025 01:11 PM

#accident | ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം, ഉമ്മയ്ക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം

കുടുംബം തുമകുരുവിൽ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
#fire | ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

Jan 7, 2025 09:18 AM

#fire | ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി...

Read More >>
#heartattack | മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Jan 7, 2025 08:56 AM

#heartattack | മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ്...

Read More >>
#cylinderexploded | സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

Jan 7, 2025 08:45 AM

#cylinderexploded | സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടാം നി​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്....

Read More >>
Top Stories