തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺ കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡുമായി മിസ്ബ.

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ മുൻപും ശേഷവും ഉണ്ടായ ഉള്ളൂലയ്ക്കുന്ന ഓർമകൾ ഉൾകൊള്ളുന്ന മാപ്പിളപ്പാട്ട് കാണികളിൽ നൊമ്പരമുളവാക്കി. അലിമുൽ ഇസ്ലാം എച്ച് എസ് എസ് പടൂരിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കലാകാരി.
അഞ്ച് വർഷത്തോളമായി ശ്രീജിത വെങ്കിടങ്ങിന് കീഴിൽ പരിശീലനം നേടുന്നുണ്ട്. ഹംസ നാരോക്കാവ് ആണ് മാപ്പിളപ്പാട്ടിന്റെ രചന.
ഇശൽ താനം, ഈണമിട്ടത് ഹനീഫ മുടിക്കോടാണ്. ഗഫൂർ അണ്ടത്തോട്, ജീന രാമകൃഷ്ണൻ എന്നിവർ പരിശീലകരാണ്.
ഫ്ലോവേഴ്സിലെ കോമഡി ഉത്സവം പ്രോഗ്രാമിലും, ഗിന്നസ് വേൾഡ് റെക്കോർഡ് വേദിയിലും, നിരവധി ഗാനമേള പ്രോഗ്രാമിലും മിസ്ബ പങ്കെടുത്തിട്ടുണ്ട്.
മുജീബ്, സുവിത മുജീബ് ദമ്പതികളുടെ മകളാണ്.
#Mappilapat #MisbahMujeeb #with #shaking #memories #landslide #disaster
