തിരുവനന്തപുരം: ( www.truevisionnews.com) 33 വർഷമായി കുട്ടികളെ മോണോ ആക്ട് പഠിപ്പിക്കുകയാണ് നീലേശ്വരം സ്വദേശി കെ പി ശശികുമാർ.
കാവ്യ മാധവൻ , നിഖിലാവിമൽ , ഉൾപ്പെടെയുള്ള സിനിമാതാരങ്ങളെ സ്കൂൾ കാലഘട്ടത്തിൽ മോണോ ആക്ട് പഠിപ്പിച്ചിട്ടുണ്ട്.
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശശികുമാർ പഠിപ്പിച്ച 5 കുട്ടികൾക്കാണ് എ ഗ്രേഡ് ലഭിച്ചിരിക്കുന്നത്.
മോണോ ആക്ട് പരിശീലകൻ മാത്രമല്ല ശശികുമാർ ഒരു റിട്ടയേഡ് ഇംഗ്ലീഷ് അധ്യാപകൻ കൂടിയാണ്. എ ആര്‍ എം, അന്നയും റസൂലും ഉൾപ്പെടെ 12 സിനിമകളിലും 180 ഓളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
1985, 1992 എന്നീ വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ബെസ്റ്റ് ആക്ടർ ആയിരുന്നു.
ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ശശികുമാറിന്റെ കീഴിൽ മോണോ ആക്ട് പരിശീലിച്ച് എ ഗ്രേഡ് കരസ്ഥമാക്കിയത് പത്തനംതിട്ട സ്വദേശി കൃഷ്ണനുണ്ണി, കാസർകോട് സ്വദേശി അക്ഷത്, കണ്ണൂർ സ്വദേശി ഋഗ്വേദ് ലതീഷ്, കാഞ്ഞങ്ങാട് സ്വദേശിനി സദയ കൃഷ്ണ, കണ്ണൂർ സ്വദേശിനി സൗപർണിക തീർത്ഥ എന്നിവരാണ്.
ഋഗ്വേദ് ലതീഷ് കൈകാര്യം ചെയ്ത വിഷയം പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തെ കുറിച്ചായിരുന്നു. ഋഗ്വേദും, സൗപർണികയും മൂന്നാം ക്ലാസ് മുതലാണ് മോണോ ആക്ട് പരിശീലനം ആരംഭിച്ചത്.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#ShashiMash #tiger #mono #act #Five #people #got #Agrade