തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കഥകളിയിൽ എ ഗ്രേഡുമായി ഇന്ദുബാല സതീഷ്.

കാൽഡിയൻ ഹയർ സെക്കന്റ്റി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
കലോത്സവ വേദിയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെങ്കിലും പരിചയക്കുറവിന്റെ ബുദ്ധിമുട്ട് സംസ്ഥാന വേദിയിലെ പ്രകടനത്തിൽ കാണാനായില്ല.
ചായക്കൂട്ടുകൾ കൊണ്ട് കഥപറയുന്ന കഥകളിയിൽ കാലകേയ വധവുമായാണ് ഇന്ദുബാല വേദി നിറഞ്ഞാടിയത്.
കഥകളിയിലെ പ്രധാന ആകർഷണം വേഷമാണ്. വേഷം കാണുന്നതിലുള്ള കൗതുകമാണ് കഥകളി കാണാൻ എത്തുന്നവരിൽ ഭൂരിഭാഗമുള്ള കാണികൾക്കുള്ളത്.
ചിട്ടവട്ടങ്ങളിലുള്ള പൂർണതയാണ് ഇന്ദുബാലയുടെ കഥകളിയിലെ സൗന്ദര്യം. കഴിഞ്ഞ വർഷം യു പി വിഭാഗം മോഹിനിയാട്ടം, ഓട്ടംതുള്ളൽ എന്നീ ഇനത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
അഞ്ച് വയസ് മുതൽ എടവള്ളി നടന നികേളണം ഷീബ സഹദേവന് കീഴിൽ പരിശീലനം നേടുന്നുണ്ട്. തൃശ്ശൂർ സ്വദേശികളായ സതീഷ്, രേണു ദമ്പതികളുടെ മകളാണ്.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR , TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#After #hearing #the #story #he #shook #indubala #Kathakali #role #with #KalakeyaVadha
