തിരുവനന്തപുരം: (truevisionnews.com) തുടർച്ചയായി മൂന്നാം തവണയും പാഠകം വിഭാഗത്തിൽ എ ഗ്രേഡ് നേടി ഹാട്രിക് നേട്ടവുമായി നിവേദിത.
സംസ്ഥാന തലത്തിൽ ഇതിനു മുമ്പ് പാഠകത്തിനു പുറമേ ഗാനാലാപനം അഷ്ടപദി എന്നീ ഇനങ്ങളിൽ മത്സരിക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്.
വളരെ ലളിതമായ രംഗ സജ്ജീകരണത്തിൽ ഭക്തി രസ പ്രധാനമായ പുരാണകഥകൾ അവതരിപ്പിക്കുന്നതാണ് പാഠകം.
ചാക്യാർകൂത്തിൽ നിന്നാണ് പാഠകം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ചുവന്ന പട്ടു കൊണ്ടുള്ള തലയിൽ കെട്ട്, കുങ്കുമ പൊട്ട് , ശരീരത്തിൽ ഭസ്മക്കുറി എന്നിവയാണ് വേഷവിധാനങ്ങൾ.
#Nivedita #achieved #hattrick #getting #Agrade #subject.